ദുഃസ്വപ്നം - തത്ത്വചിന്തകവിതകള്‍

ദുഃസ്വപ്നം 

ദുസ്വപ്നങ്ങൾ കണ്ടീടുകിൽ ദിനംപ്രതി
അസ്വസ്ഥമാം ദിവസങ്ങളേതുമേ
ഭയമുണ്ടുറങ്ങാൻ, തനിച്ചേതോ നിഗൂഢമാം
കയത്തിലേക്കേകനായ് ഊളിയിട്ടൂർന്ന്
പോകീടിനാൽ

അരയിൽ തകിടും, നാവിൽ ജപവുമെങ്കിലും
കരം വിയർത്തു, കാതു തുടിച്ചു കൊണ്ടാ-
നേരം, ആ ദുഃസമയം ഞെട്ടിയുണർന്നുപോയ്
ഉറക്കെ കരയുകിൽ ആര് കേൾക്കാൻ, ഈ
തുറുങ്കുറ്റവരിൽ നിന്നെത്രയോ കാതമകലേ


up
0
dowm

രചിച്ചത്:വിവേക് ടി.
തീയതി:14-02-2022 02:55:49 PM
Added by :വിവേക് ടി.
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :