വികൃതി ചിന്തകൾ - തത്ത്വചിന്തകവിതകള്‍

വികൃതി ചിന്തകൾ 

ചിന്തകൾക്ക് ഞാൻ
പേരിട്ടു
"വികൃതി ചിന്തകൾ".
എന്തെന്നാൽ അനുസരണയില്ല,
അത്രതന്നെ
സ്ഥലകാല ബോധമില്ല,
വല്ലപ്പോഴും..
കലപില കലപില
മുറവിളി കൂട്ടുന്നു
അവരിവർ, ഞാൻ താൻ
ചിന്തയിൽ
അങ്ങുമിങ്ങും ഉന്തി
മറിക്കുന്നു..
അച്ചടക്കമേതുമേ ലവലേശമില്ല
മേൽക്കുമേൽ കുത്തിമറിയുന്നു.
ഒതുക്കി വെക്കുവാൻ
പാടുപെടുന്നൊരീ
പാവന ഹൃദയം
പോംവഴി
തേടി അലയുന്നു.




up
0
dowm

രചിച്ചത്:താഹിറ ബിൻത് അഹമ്മദ്
തീയതി:13-02-2022 11:18:34 AM
Added by :Thahira
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :