നിൻ്റെ വിപ്ലവം
നിൻ്റെ വിപ്ലവം
എനിക്കിഷ്ടമായിരുന്നു.
അതിർത്തികൾ നിന്റെ വിപ്ലവത്തെക്കാൾ ശക്തമായിരുന്നു.......
നോക്കൂ.... അവരിപ്പോഴും തോക്കേന്തി നിൽക്കുന്നു.
ഏതോ നിഗൂഢമായ അതിർത്തികൾ,
അവർ നിശ്ചയിക്കുന്നു.....
നീ വെടിയേറ്റു വായുവിലൂടെ....
കറങ്ങി കറങ്ങി
താഴേക്ക് താഴേക്ക് പോകുന്നു.....
എന്റെ കണ്ണുകൾക്ക് കാഴ്ച കുറവായിരുന്നു.
കാലത്തിന്റെ തിമിരം ബാധിച്ചിട്ടുണ്ട്.
എങ്കിലും ഞാൻ കണ്ടിരുന്നു,
അവസാന പിടച്ചിലിൽ നിന്റെ ചുണ്ടുകൾ,
നിന്റെ കാൽനഖങ്ങൾ, കോറിയിട്ട
അതിർത്തികൾ ഇല്ലാതെ നാം
പറക്കുന്ന ആകാശത്തെക്കുറിച്ചുള്ള
മനോഹരങ്ങളായ ശൂന്യ സ്വപ്നങ്ങളെക്കുറിച്ച്....
Not connected : |