ഒരുത്തിയും ഒരുത്തനും - തത്ത്വചിന്തകവിതകള്‍

ഒരുത്തിയും ഒരുത്തനും 

ഒരുത്തിയും ഒരുത്തനും
ഒരുത്തിയൊരു പൂവായി
ഒരുത്തനൊരു വണ്ടായി
അവരിലെ മനോവികാരങ്ങൾ
മൂളിപ്പാട്ടായി ഇതളുകളിൽ
നിറമായി മണമായി,വണ്ടിനു
മകരന്ദം നിത്യലഹരിയായി.
പ്രേമ മൈഥുനങ്ങളിൽ
പ്രകൃതി എത്ര മനോഹരിയായി.
അത് കവിതകളായി.


വീണ്ടും അവർ മനുഷ്യരായി.
മൂളിപ്പാട്ട് കാമഭ്രാന്തായി.
നിറവും മണവും അശ്ശീലമായി .
പൂവ് ഒരുത്തിയായി
കരിവണ്ട് ഒരുത്തനായി..
അതുകണ്ടവർ ചുറ്റും
സുവിശേഷപ്രസംഗമായി.
Vinod kumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:25-03-2022 12:42:08 PM
Added by :Vinodkumarv
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :