പുതു വിഭാതം - തത്ത്വചിന്തകവിതകള്‍

പുതു വിഭാതം 


പുതു വിഭാതം


ഒരു തിരിവെട്ടം നീ കരുതിവക്കുക പൈതലേ മാഞ്ഞു പോം ഈ പ്രഭാതം അന്തിച്ഛവിയില്‍
ഇരുളാണ്ടിടാം ഇനി രാവറുതി വരേക്കും കരുതിവക്കുക ഒരു തിരിവെട്ടം നീ
കാലമിതല്ലോ എന്നും ഇരുളും വെളിച്ചവും
പകല്‍ രാവുകളില്‍ മാറി മറിഞ്ഞിടും ജീവിതം
മാഞ്ഞിടാം പ്രഭാതം നിറമിയലും നാളുകളെങ്കിലും
കരുതിവക്കുക ഒരു തിരിവെട്ടം നീ
വരുമിതുപോല്‍ രാവുകള്‍ ദുരിതദിനങ്ങളും പുലരുവോളം കരുതണം തിരിവെട്ടം നീ
നാളെയുടെ തിരിവെട്ടം നിന്നിലല്ലോ
നിന്നിലല്ലോ നാളെയുടെ സ്വപ്ന പ്രതീക്ഷകള്‍
കരുതിവെക്കുക അതിനായ് ഒരു തിരിവെട്ടം നിന്‍ കയ്യില്‍
ഈ ഇരുള്‍ മാഞ്ഞു പകല്‍ വന്നു പോയീടിലും
അതു നല്‍കിടട്ടെ പുതു പ്രതീക്ഷകള്‍
അതിലൂടെ പുലരട്ടെ പുതു വിഭാതം

നന്ദകുമാര്‍ ചൂരക്കാട്


up
0
dowm

രചിച്ചത്:നന്ദകുമാര്‍ ചൂരക്കാട്
തീയതി:14-05-2022 08:44:09 PM
Added by :Nandakumar.N.R
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :