ലിംഗോളജിസ്റ്റുകൾ  - തത്ത്വചിന്തകവിതകള്‍

ലിംഗോളജിസ്റ്റുകൾ  

ലിംഗോളജിസ്റ്റുകൾ
ദ്വി ലിംഗ പുഷ്പങ്ങൾ
തേടി വെണ്ണക്കല്ല് മഹളുകളുടെ
മതിലുകൾ ചാടിക്കടക്കുന്നു
ലിംഗോളജിസ്റ്റുകൾ .


കാഴ്ചയില്ലാത്തവർ
കരുതിയിരുന്നു
അതിസൂക്ഷ്‌മ കുഴലുകൾ
ടോർച്ചുകൾ ,കൂർത്ത
സൂചികൾ , കത്രികകൾ
ശിവ ശിവ ആ
ലിംഗോളജിസ്റ്റുകൾ .


ലോകഹൃദയ൦
കവരുന്ന വർണ്ണപ്പൂ
ഇതളുകൾ ഇരിച്ചുമാറ്റവെ
ആശാഭംഗമേറ്റ്
തളർന്നുവീഴുന്നു
ദ്വി ലിംഗങ്ങൾ അകലുന്നു
അവിടെ പല വർണ്ണശലഭങ്ങൾ.
Vinodkumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:19-05-2022 12:21:01 AM
Added by :Vinodkumarv
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :