പ്രാശനം - തത്ത്വചിന്തകവിതകള്‍

പ്രാശനം 

പ്രാശനം

ഒരുവന്‍െറ ഉപേക്ഷിക്കപ്പെട്ട ആഹാരം മറ്റൊരുവന്‍െറ വിശപ്പും വിഹ്വലതയുമാകുന്നു
അതവന് നിരസിക്കപ്പെട്ട അന്നം പോലെ
നശിപ്പിക്കപ്പെട്ട വസന്തം പോലെ
നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം പോലെ
ചുട്ടുപൊള്ളുന്ന പകലിലൂടെയും
അടഞ്ഞചുരങ്ങളിലൂടെയും
ഇരതേടുന്ന വേട്ട നായ്ക്കളുടെ ഘ്രാണശക്തിയോടെ അവനതിനായി വാപിളര്‍ന്ന് ഓടുന്നുണ്ടാകും
ഒരായിരം ചാട്ടവാറടികളും
പുലഭ്യം പറച്ചിലുകളും കേട്ട് വിറങ്ങലിക്കുകയും അവന്‍െറ ശരീരത്തിലൂടെ കോമരങ്ങള്‍ ഉറഞ്ഞു തുള്ളുകയും ചെയ്യുന്നുണ്ടാകും
സ്വപ്ന ത്തില്‍ നിലവിളികളാല്‍ നിരാലംബരായവര്‍ നമ്മെ ചുറ്റിപ്പിടിക്കുകയും വരിഞ്ഞുമുറുക്കുകയും ചെയ്യും
മരിച്ചശരീരങ്ങള്‍ക്കുമേലേറിയും
ഹൃദയഭിത്തികള്‍ ചവിട്ടിതാഴ്ത്തിയും ആശ്രിതരെ തള്ളിയകറ്റിയും
ആര്‍ത്തിയോടെ പാഞ്ഞടുക്കും
രാവിലെ പട്ടിണി പുഴുങ്ങികുടിച്ചും ഉച്ചക്ക്
വിശപ്പ് വറ്റിച്ചു കുടിച്ചും രാത്രിയില്‍ വിശന്നവയറിന്നാല്‍ അള്ളിപ്പിടിച്ചുമുറങ്ങുന്നവന് ഉപേക്ഷിക്കപ്പെട്ട ആഹാരം എന്നും കിട്ടാത്ത പ്രാശന മാണ്

നന്ദകുമാര്‍ ചൂരക്കാട്


up
0
dowm

രചിച്ചത്:നന്ദകുമാര്‍ ചൂരക്കാട്
തീയതി:04-06-2022 03:24:42 PM
Added by :Nandakumar.N.R
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :