അച്ഛൻ - മലയാളകവിതകള്‍

അച്ഛൻ 

പകലന്തിയോളം
ചോര നീരാക്കുന്ന കഥ
ഒൻപതുമാസം
ഹൃദയത്തിലേറ്റിയ കഥ
ചിമ്മിത്തുറന്ന
നക്ഷത്രമിഴികളാൽ
നെഞ്ചകം തണുത്ത കഥ
പിച്ചവെക്കുന്ന
കാലടികളെ
ഇടറാതെ കാത്ത കഥ
നീരാളിക്കൈകളിൽ നിന്നും
പൊതിഞ്ഞു പിടിച്ച കഥ
ഒരു പുഞ്ചിരിയിൽ
സ്നേഹമൊന്നാകെ
ഒളിപ്പിച്ച കഥ
വിജയങ്ങളിലോരോന്നും
നൂറു നൂറു
സ്വപ്നങ്ങൾ മെനഞ്ഞ കഥ
വാരാന്ത്യങ്ങളിലെ
മധുരപ്പൊതികളിലോരോന്നിലും
അലിഞ്ഞു പോവുന്ന
പാച്ചിലുകളുടെ കഥ
മാസക്കണക്കുകളുടെ കഥ
നാണയത്തുട്ടുകൾക്കിടയിൽ
കിലുങ്ങുന്ന നാളെയുടെ കഥ
കണ്ണീരാവിയാക്കി
നെഞ്ചകമുരുക്കുന്ന
വേദനയുടെ കഥ
നോവുകൾക്കിടയിലും
ചിരിയണിയാൻ പഠിച്ച കഥ
നോവുകളറിയാതിരിക്കാൻ
മൂടുപടമണിഞ്ഞ കഥ
ഊട്ടിയ ഉരുളകളിലോരോന്നും
സ്നേഹം ചാലിച്ച കഥ
കുഞ്ഞു മോഹങ്ങളുടെ കഥ

അവർക്കും പറയാനുണ്ട്
പറയാത്ത
അറിയാത്തയേറെ കഥകൾ


up
0
dowm

രചിച്ചത്:Dhana
തീയതി:19-06-2022 02:19:05 PM
Added by :Dhana
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :