കളിപ്പാവകള്‍ - തത്ത്വചിന്തകവിതകള്‍

കളിപ്പാവകള്‍ 

കളിപ്പാവകള്‍

കളിപ്പാവകള്‍ നമ്മള്‍ കളിപ്പാവകള്‍
ആരോചലിപ്പിക്കും യന്ത്രപ്പാവ
നടക്കുന്നു വെറുതെ ചിരിക്കുന്നു കരയുന്നു
ആരോ കളിപ്പിക്കുന്നു നമ്മെ ചെമ്മെ
എന്തിനെന്നറിയില്ല എവിടേക്കെന്നറിയില്ല
ഒരു കളിയരങ്ങല്ലയോ ഈ ജീവലോകം
കണ്ടു ചിരിച്ചു കളിവാക്കുപറഞ്ഞു നാം
സൗഹൃദം പങ്കുവച്ചു നീങ്ങുമ്പൊഴും
പറയുവാനാമോ നാളെയിനിയെന്തെന്നും
എങ്ങോട്ടേക്കാണീ ജീവ യാത്രയെന്നും
നിസ്സഹായര്‍ നമ്മളീ ഭൂമിതന്‍ കൂട്ടില്‍
തിന്നു കൊഴുക്കുന്ന വളര്‍ത്തുമൃഗങ്ങള്‍!
കൊത്തിയെടുത്തിടും മരണമെന്ന കോമാളി
ഉറ്റവരെ പ്രിയരെ പോല്‍ നാളെ നമ്മെതാനും
തടുക്കുവാനാകില്ല ഈ വിധി തന്‍ വൈപരീത്യം
ഈശ്വരന്‍ പോലൂം ഇവിടെ നിസ്സഹായന്‍
കണ്ണില്ലതിന് കാതുമില്ല തെല്ലുമേ
ക്രൂരതാണ്ഡവമാടിടും കൊടും പാതകര്‍ പോല്‍
എന്തിതെന്‍ ദൈവമേ ഈ മായാവിലാസത്തില്‍ തകരുകയല്ലോ ഇങ്ങനെ മര്‍ത്ത്യലോകം
പറിച്ചെടുക്കുകയല്ലോ ഹൃദയത്തില്‍ നിന്നു ക്ഷണം പല പല
പരിപാകം വന്നതാം ജീവകോശം
വെറും കളിപ്പാവകള്‍ പോലെ എന്നിട്ടുംചരിക്കുന്നു മര്‍ത്ത്യര്‍ പണ്ടു വിദുരര്‍ ചൊന്നതാം ജീവാത്ഭുത ലോകത്തേറി...

നന്ദകുമാര്‍ ചൂരക്കാട്


up
0
dowm

രചിച്ചത്:നന്ദകുമാര്‍ ചൂരക്കാട്
തീയതി:02-07-2022 01:55:33 PM
Added by :Nandakumar.N.R
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :