ദിനം - ഇതരഎഴുത്തുകള്‍

ദിനം 

ഉഷസ്സിന് പൂർണ്ണതയായ്
ചെന്താമര വിരിയുകയായ്
ചെറുതിരിയുള്ളിൽ ചിരിയായ്
പാകി പകലോനുണരുകയായ്...

പ്രദക്ഷിണവലത്തിന് വെളുപ്പാൻ
കാലം കാറ്റിന് നേർച്ചയുമായ്
കൊറ്റക്കരിയിലയുരുട്ടുകയായ്...
അമ്പലനടയിലെ മണിയിൻനാവിൻ
ഗായതിയുയരുകയായ്...

വെയിലിൻകരപ്പുടവ പുതച്ചൊരു
പെണ്ണിനെ വേൾപ്പതിനായ്
പതിയെ പത്തരയെത്തുകയായ്
താലിയിൽ താപവുമേറുകയായ്...

മൂവന്തി ചുവക്കുകയായ്
നിദ്രയിലലിയും നേരംനാണം
ചന്ദ്രികയോർക്കുകയായ്
അവളും മണിയറപൂകുകയായ്...

ഒരുദിനതച്ചിൽ തനിയേ മുഴുകി
വർദ്ധകി സമയം പോക്കുകയായ്,
കാലവുമോടി മടുക്കുകയായ്...


up
0
dowm

രചിച്ചത്:സജിത്
തീയതി:06-07-2022 12:59:50 AM
Added by :Soumya
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :