സഹസ്രകിരണം ... - ഇതരഎഴുത്തുകള്‍

സഹസ്രകിരണം ... 

സഹസ്രകിരണം അരുണിതവർണം
രജനീ പുഷ്പദലം
വരുണിതഗമനം അർദ്ധനിമീലിതം
അഞ്ജനലയനളിനം...

വിടർന്നചൊടിയിൽ കവിഞ്ഞ് തൂവിയ
മൂളലിൻ ശ്രുതികേൾക്കേ
തണുത്തനിലവിൽ തിണർത്തുനിൽക്കും
ഇടമറുകിനൊരുൾക്കിടിലം...

ഇടംവലമുരുളലിൽ തലയിണയമർന്ന-
ഴിഞ്ഞുലഞ്ഞുലയും ചികുരഭരം
പടർന്നുകയറും കുളിരലപോലെ
ആകെപ്പടർന്ന സിന്ദൂരം...

നാസികമുകളിൽ പൊടിഞ്ഞ
തുള്ളിയിൽ മറ്റൊരുവൈഢൂര്യം
ചുറ്റിപ്പിണയും കാമനെപ്പോലെ
അരയിലെയരഞ്ഞാണം...

ഇന്ദ്രകടാക്ഷമേറ്റു തുടുത്തൊരു
ചന്ദ്രക്കലയുടെ നഖമുനയിൽ
രതികരസുരഭിലം കിലുകിലെ മുഖരിത-
മപ്പവനിത പാദസ്വരം...

നിറഞ്ഞപെയ്ത്തിൽ കുളിർന്ന
മണ്ണായരികിൽ നിൻലാസ്യം
എന്നെത്രസിപ്പിലെറിയും തീയായ്മാറ്റും
സഖിനിൻ രസകരസുഖശയനം..!


up
0
dowm

രചിച്ചത്:സജിത്
തീയതി:10-07-2022 12:44:49 AM
Added by :Soumya
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :