ഇതുപോലൊരു... - പ്രണയകവിതകള്‍

ഇതുപോലൊരു... 

ഇതുപോലൊരു കാമിനിയുണ്ടോ
അഴകാർന്നൊരു പെൺമകളുണ്ടോ
ആത്മാർപ്പണ ലീലകളാടിയ
വൃന്ദാവന സുന്ദരിയുണ്ടോ

അനുരാഗം അനുരാഗം
പീലിവിടർത്തിയ അനുരാഗം
ആരും പാരിൽ പാടിപ്പോകും
കണ്ണൻ്റെയനുരാഗം

രാവുകളിൽ രാധയുമായ്
വെള്ളിലാവിൻ വെണ്ണകട്ടത്
അമ്പാടിയിലധിവസിക്കണ
പുല്ലാങ്കുഴൽ മൂളിചൊന്നതും,
നിശിതാപുരി താരകളാം
മഥുരാപുരി ഗോപികമാരു-
യരങ്ങളിലാടിയാടി യീ-
ണത്തിൽ പാടിപ്പോയതും,
ഉരലിൽക്കയർ വള്ളിയുടക്കി
പൊന്നാമുടലമ്മയടിച്ചതും,
യമുനാനദിപ്പടവരികിലെ
ഉടുചേലകൾ കട്ടോണ്ടുപോയതും,
ലജ്ജാധരിയംഗനമാർ
മുങ്ങാങ്കുഴിയിട്ടു കിടന്നതും,,,
കഥയിതുപോൽ കേൾക്കുവാനായി
തരുണീമണി രുക്മിണിദേവി
ദ്വാരകാപുരിയേറിവരുന്നൊരു
പ്രിയരാധയെ കൂട്ടുപിടിച്ചതും,
അകമറവിലെ കണ്ണനെത്തേടി
ഒരുനോട്ടം കാണാൻ കൊതിച്ചവൾ
തിരതിരക്കിൽ പാലുകുടിച്ചതും,
കരൾപ്പൂവിലെയഞ്ജനവർണൻ
ചുടുപാലിൽ പൊള്ളിയടർന്നതും,
ഒടുവിൽക്കളിത്തോഴിയെ മാറിൽ
ഒരുനിമിഷം ചേർത്തുനിന്നതും,
വേർപാടിൻ വേദനയോടെ
യാത്രാമൊഴി ചൊല്ലിയകന്നതും,,,

പൈങ്കിടാവേ നീ മറന്നോ യെത്ര-
സുന്ദര -മെത്രമോഹന-മൊന്നാ-
വുകതല്ല പ്രേമം ഒന്നിക്കുവതല്ലപ്രേമം
ഇരുകരളിൽകുടിയിരിക്കും
മധുരിതമാം ഒരേവികാരം...

വൃന്ദാവന വാടികയിൽ
മദൻമോഹന നടയിൽ നിൽക്കെ
നിന്നോടൊത്തിന്നും വസിക്കും
പ്രിയരാധയെ കാൺമുഞാൻ കണ്ണാ..
നിന്നോടൊത്തെന്നും വസിക്കും
പ്രിയതോഴിയെ കാൺമുഞാൻ കണ്ണാ..

അനുരാഗം അനുരാഗം
പീലിവിടർത്തിയ അനുരാഗം
ആരും പാരിൽ പാടിപ്പോകും
കണ്ണൻ്റെയനുരാഗം...


up
0
dowm

രചിച്ചത്:സജിത്
തീയതി:13-07-2022 12:43:41 AM
Added by :Soumya
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :