ബലിതര്‍പ്പണം - തത്ത്വചിന്തകവിതകള്‍

ബലിതര്‍പ്പണം 

സ്വപ്നജഡങ്ങളെ സംസ്കരിക്കാന്‍

മനസ്സിലൊരുക്കിയ ചുടുകാട്ടില്‍

ഉദകത്തിനൂഴവും കാത്തിരിക്കുന്നു

വേദന തിങ്ങും ഒര്‍മ്മകളും

ഏതോ കര്‍മ്മ ബന്ധങ്ങള്‍ തന്‍

പുലയും പേറി ഞാനും

നില്‍പ്പൂ പട്ടട ചാരെ

ഒന്നീ വായ്ക്കരി ഇടുവാന്‍ മാത്രം

ശുഭ യാത്രയതോതാന്‍ മാത്രം

ശോകം പോറ്റും നിഴലിന്‍ കൊമ്പില്‍

വറ്റുകള്‍ തേടി വന്നൂ

അകലും നിത്യ ശാന്തിക്കായി

അലയും കാക ജന്മം

ഉരുകും താന്ത ജന്മം.


up
0
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:14-12-2012 06:48:27 PM
Added by :aneesh kumar
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ആന്‍ഡ്രൂസ്
2012-12-14

1) ഹാ , നല്ല കവിത ഇതാണ് കവിത കൊള്ളാം അന്നീഷ്‌


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me