ഭയം! - തത്ത്വചിന്തകവിതകള്‍

ഭയം! 

അഞ്ചാം വയസ്സില്‍
പത്രവായനതുടങ്ങിയപ്പോള്‍
അവള്‍ സ്വന്തംപിതാവിനെ ഭയപ്പെട്ടു!
എട്ടാംക്ലസ്സില്‍
ഗുരുനാഥന്‍ ഒറ്റക്കൈയനപ്പോലെ
അവളുടെഷരീരത്തില്‍പരതാന്തുടങ്ങിയപ്പോള്‍
അവള്‍ പഠനത്തെഭയന്നു!
രാത്രിയില്‍
ഭയംകനത്തുനിന്നകിടപ്പുമുറിയില്‍
കതകുകളുടെകൊളുത്ത്തനക്കങ്ങളില്‍
ഉറക്കമിളച്ചമ്മകാവലുണ്ടായിട്ടും
വീട് അവള്‍ക്കൊരുവലിയപേടിയായി!
ഒരുവലിയവഴക്കിനൊടുവില്
അച്ഛനമ്മയുടെതലയടിച്ചുതകര്‍ത്തു
കിണറ്റില്‍ചാടിയദിവസം
അവള്‍ജീവിതത്തെഭയന്നു!
ആത്മഹത്യതിരഞ്ഞലഞ്ഞ അവള്‍ക്കൊരു
മരണപ്പേടിയായ്ചുട്ടുപഴുത്തപാളവും
കൊലവിളിയുമായെത്തിയവണ്ടികളും
തലങ്ങുംവിലങ്ങുംപാഞ്ഞു!
പിന്നെയെപ്പോഴാണ്,
അന്തിക്കവളെ വിജനമായപാടവരംബത്തൂടെ
പിന്തുടര്‍ന്നകാമം പിച്ചിച്ചീന്തി
അവളെച്ചുറ്റിവരിഞ്ഞഭയത്തെ
ജീവനോപ്പംചളിയില്‍താഴ്ത്തിയത്!


up
0
dowm

രചിച്ചത്:
തീയതി:14-12-2012 04:12:58 PM
Added by :Mujeebur Rahuman
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me