അവള്‍ അറിയാതെ - പ്രണയകവിതകള്‍

അവള്‍ അറിയാതെ 

അകലെ പറക്കുന്ന ശാരികേ നിന്നുടെ

അരികെ പറക്കുവാന്‍ മോഹമേറെ

ആവില്ലൊരീ ശലഭ ജന്മത്തിനെങ്കിലും

നിന്നെ ഉരുമി പറക്കുന്നെന്‍ നിനവതെന്നും

മോഹിച്ചു പോയേറെ നിന്‍റെ ജന്മങ്ങള്‍ക്കു

കൂട്ടായ് നടക്കുവാന്‍ ഒന്നുമാത്രം

ആശിച്ചതൊക്കയും നിന്‍റെ സ്വപ്നങ്ങള്‍തന്‍

നിഴലായി മാറുവാന്‍ അത്രമാത്രം

അറിഞ്ഞിരുന്നില്ല സഖീ നീയെന്നെ ഒരിക്കലും

അറിഞ്ഞിരുന്നില്ല യെന്നീ നിമിഷം വരെ

അറിയുവാന്‍ കഴിഞ്ഞില്ല നിന്‍റെ പൂമിഴികളില്‍

മലരിട്ട വസന്തവും അന്യമെന്ന്

കള്ളം പറഞ്ഞെന്നെ
കണ്ണീരിലാക്കിയ
കന്നിക്കിനാവുകള്‍ തന്‍

പൊള്ളത്തരങ്ങള്‍ക്കു കാവലിരുന്നുവോ

ഇന്നും പ്രതീക്ഷകളേ.


up
0
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:16-12-2012 03:06:30 PM
Added by :aneesh kumar
വീക്ഷണം:298
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me