ക്രിസ്മസ് രാത്രി  - ഹാസ്യം

ക്രിസ്മസ് രാത്രി  

ഡിസംബറിലെ മഞ്ഞു പെയ്യുന്ന രാത്രി.
പള്ളിമുക്കിലേയ്ക്ക് ബസ്സ് വരുന്നതും കാത്ത്
കുളിര്‍ന്നു വിറച്ചു നില്‍ക്കുന്നു
താടിയും മുടിയും നീണ്ട ,
വെളുത്തു മെലിഞ്ഞവന്‍.
പാതിരാക്കുര്‍ബാനയ്ക്ക്
പാപികള്‍ കൂട്ടമായെത്തി .
കള്ളിന്റെയും പോത്തിറച്ചിയുടേയും
ഗന്ധം പരക്കവേ ബസ്സ് വന്നു .
വിശ്വാസികള്‍ തിക്കിത്തിരക്കിക്കയറവേ
പിന്നാക്കം പൊയ്പ്പോയ അയാളെ
കയറ്റാതെ ബസ്സ്‌ നീങ്ങി .
നിരാശയോടെ
തിരിഞ്ഞു നടക്കവേ
അയാളുടെ വിലാവില്‍ നിന്നും
ചോരപൊടിയുന്നുണ്ടായിരുന്നു ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:17-12-2012 10:11:16 PM
Added by :vtsadanandan
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :