വിണ്ട പാതകള്‍ - തത്ത്വചിന്തകവിതകള്‍

വിണ്ട പാതകള്‍ 


എനിക്കെന്റെ സ്വപ്നത്തിന്‍ ശവക്കലറയിലേക്ക് പോണം.
അവിടെന്റെ തേങ്ങലാല്‍ വിണ്ട പാതകള്‍ കാണാം
കണ്ണീര്‍ വീണു തിളച്ച വഴികളില്‍
നഗ്ന പാദനായ് നടക്കാം
ഒടുവില്‍ എന്‍ ജീവന്റെ സ്വപന്ദനം
ആര്‍ക്കോ വേണ്ടി ത്യജിക്കാം
അവര്‍ക്കെന്റെ ജീവനെ പന്തായ് ഉരുട്ടാം
കളിയായ്‌ ചവിട്ടാം

പിടയുന്ന മനസ്സിനെ ഉരുകാന്‍ വിടാം
ഉരുകുന്ന മനസ്സിനെ മെഴുകായ്‌ ഉറയ്ക്കാം
അതിലെന്റെ ജീവനെ തിരിയായ്‌ നിര്‍ത്താം
ആ തിരി തെളിക്കാന്‍ എന്‍ നെഞ്ചിന്‍ നെരിപ്പോടില്‍
നിന്നും ഒരു കനല്‍ കടമായ്‌ എടുക്കാം

....................................................സുരഭീകുമാര്‍


up
0
dowm

രചിച്ചത്:സുരഭീകുമാര്‍
തീയതി:18-12-2012 11:11:38 AM
Added by :surabhi.kumar
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :