ഒരു താരാട്ടുപാട്ട്  - ഇതരഎഴുത്തുകള്‍

ഒരു താരാട്ടുപാട്ട്  

ഓമനക്കുഞ്ഞേ ഉറങ്ങുറങ്ങ്‌
ഓജസ്വിയായ് നീയുറങ്ങുറങ്ങ്
ഓരോ നിമിഷവും ശാന്തമായീ
ഓമല്‍ക്കിനാക്കളെ കണ്ടുറങ്ങ്‌

അമ്മിഞ്ഞയമ്മതരുന്നതോര്‍ക്കെ
കുഞ്ഞിളംചുണ്ടുനുണഞ്ഞുറങ്ങ്
ഓണനിലാവ്പരന്നൊഴുകുംപോല്‍
കാണികള്‍ക്കാനന്ദമായുറങ്ങ്

താരാട്ടുമൂളുവാനമ്മയില്ലേ
താലോലമാട്ടുവാനച്ഛനില്ലേ
ആയിരംതാരകള്‍ക്കുള്ളില്‍വാഴും
ആരാധ്യചന്ദ്രനെപ്പോല്‍വിളങ്ങ്


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:23-12-2012 11:23:32 PM
Added by :vtsadanandan
വീക്ഷണം:1124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :