നഗ്നം  - തത്ത്വചിന്തകവിതകള്‍

നഗ്നം  

വെടിയൂ മൗനം സചി-
വോത്തമാ നിന്‍കണ്‍മുന്നില്‍
കൊടിയോരപരാധം
മടിക്കുത്തഴിക്കുമ്പോള്‍ .
കൊടിതന്‍ നിറംനോക്കാ -
താഹ്വാനമേതെന്നോര്‍ക്കാ -
തിടിതന്‍മുഴക്കംപോല്‍
യൗവ്വനം ഗര്‍ജ്ജിക്കുന്നു .
ജയിക്ക വെടിച്ചില്ലോ
പീരങ്കിക്കുഴലിലെ
ജലമോ നീതിബോധ-
ചിന്തയോ ...വിധിക്കട്ടെ . .
ഓടുന്ന ശകടത്തില്‍
ചീന്തിയതീരാജ്യത്തിന്‍
മാനമാണഭിമാന-
മാണത് മറക്കായ്ക .
രാജാവ് നഗ്നനെന്നു
കാണികള്‍ വിധിക്കുമ്പോള്‍
രാവുടയാടയാക്കാം
നിന്‍മാനസംരക്ഷയ്ക്കായ് !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:24-12-2012 10:19:34 PM
Added by :vtsadanandan
വീക്ഷണം:334
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :