പടയണി
അസ്ഥികള്‍ പൂക്കും ചേരിയില്‍
ഞാനൊരു-
അസ്ഥിപ്പൂവായി നിറയുന്നു
ഉയരും ഞാനതിലമരും
തീയായ്
പകരൂ ചെറുതീ നാളങ്ങള്‍
ഒരു കൈയില്‍ ഞാന്‍ പേറും
തൂലിക
മറുകൈയില്‍ കൊടി താളത്തില്‍
ഉയരും ഞാനതില്‍ നിറയും
തിറയായ്
പകരും പടയണിതാളങ്ങള്‍
കത്തിയ പാതിചിതയില്‍
നിന്നും
വേവാക്കണ്ണുകള്‍ ചിതയുന്നു.
അറിയാചിതയുടെ കൈയുകള്‍
തേടി
ഞാനൊരു കടലുകടയുന്നു.
തേടും ഞാനാ നവതുടി
താളം
ചെന്തീരണിയും വീഥികളില്‍
പാടും ഞാനാ നവഗീതികളുടെ
മാറ്റുരകൂട്ടും ഗാനങ്ങള്‍.
എരിയാതെരിയും ചേരികളില്‍
ഞാനുയരും
വിപ്ലവചിത കോരി
പാടും ഞാനാ ചിന്തുകള്‍
കൊണ്ടൊരു-
നവകാലത്തിന്‍ കഥപാടും
ആ കഥയില്‍ ഞാനൊരു
തീക്കനലായി
എരിയും
ഇന്നില്‍ നോവുകളില്‍.
Not connected : |