പെരുമഴ
കാതോര്‍ത്തു കിടന്നോരോരാവും,
നിന്‍റെ കാലടി ശബ്ദത്തിനായി.
പക്ഷെ നീയറിഞ്ഞില്ലെന്‍റെ മനോവ്യഥയെ,
ഞാനാമോഹിച്ചിരുന്ന രാവുകളിലെന്‍-
രാകിനാവുകളില്‍ നിറഞ്ഞു നിന്ന നിന്‍-
ഉന്മാദ ഗന്ധമെന്‍ സിരകളെ ലഹരിയിലാഴ്ത്തവെ,
നിന്നിലലിഞ്ഞു ഞാന്‍ ഏകനായി .
മിഴിതുറക്കവേ ബോദ്ധ്യമാവുന്നൊരയഥാര്‍ത്യ സത്യത്തെ യെന്‍-
മീതെ കണ്‍ചിമ്മുന്നൊരാതാരാപഥത്തെ നോക്കി ലജ്ജയിലാഴവേ
ഞാനറിയുന്നവളുടെ കാലടി ശബ്ദമെന്‍ കര്‍ണങ്ങളില്‍-
വീണ്ടുമൊരു പ്രതീക്ഷതന്‍ നാബുകളായി.
യാഥാര്‍ദധ്യ മാവുന്നൊരാ പ്രതീക്ഷയിലമര്‍ന്നു മയങ്ങവെ -
യവളെന്‍ മിഴികളെ വാരിപുണര്‍ന്നുകൊടെന്നിലലിയുന്നൊരു-
പൂ മഴയായി ............പെരുമഴയായി ...
Not connected : |