ഈശ്വരന്‍ - തത്ത്വചിന്തകവിതകള്‍

ഈശ്വരന്‍ 

ഈശ്വരാനിന്നെനീയെന്നുവിളിക്കാമോ,
നീയൊരുമൃദുമുരളിയോഴുകുംപുഴയോ,

തീക്ഷണമാമെന്നന്തര്‍ധാരാകണങ്ങളോ
ഉയിരിലുണര്‍ന്നലിയുമൊരുഷസ്സോ,

കര്‍ണാനന്താനന്തഗാനമായോഴുകുമരുവിയോ,
കുളിരായാതിരയുതിരുമൊരുധനുവോ,

വെറുമൊരുകണികയാമൊരുമണ്‍തരിയൊരു
പുളിനകവനധാരയരിയനീര്‍ച്ചോലയോ,

ആഴിയാകുമലരായിവിരിയുമോരോരാവുമോരോ
പകലുമടര്‍ന്നുവീഴുമോഴുകിമറയാതെ

സായന്തനത്തിലെയുഷസ്സായെന്നിലേയ്ക്കെത്തു-
മാശ്വാസമേവമേകുമേകദ്യുതിയോ,

ആദിമധ്യാന്തങ്ങളില്ലാതെയുണര്‍ന്നുണരും
സര്‍വഹിതഹേതുഹിതമറിയുന്നമനമുകുളമോ,

ബദ്ലഹേം മക്കാമദീനാമധുരയായീധരയിലൊരു
നരനായേവര്‍ക്കുമുയിരരുളിയുള്‍ബോധമോ,

തൊടുത്തപാഞ്ചജന്യമോ , തോളിലേറിയമരമോ
മഹാമൊഴിയലഞ്ഞമണല്‍മരുവോ,

നിഗൂഡമാനസസ്സരസ്സിലെഴുന്നെള്ളിവാഴുമറിവോ,
നിതാന്തസൃഷ്ടിസ്ഥിതിസംഹാരസര്‍ഗസ്വരൂപമോ,

ഇരുളുരുളുമിരവിലണയുമണയാത്തിളയോ,
അരുണനായുണരുമരിയസുപ്രഭാതപ്രസാദമൊ,

വറ്റിയവിത്തിന്നരികിലൂര്‍ന്നൂറിയമാരിയോ,
അകമലരിലൊരുമലരായ്‌കവിതവിരിയുന്നതോ,

തണുതിരഞ്ഞാലയമില്ലാതലയുമൊരുകിളിതന്‍
സഞ്ചാരസ്വര്‍ഗ്ഗമേഘമേഖലാനീഡമോ,

ഖനമൃദുമന്തമാരുതദ്രുതമാരിമരുപഥമണയുവതോ,
ശീതളമലിവിന്‍സുഖസ്വഛ്ഛപാണിയോ,

അലരിവല്ലരിയിലുറങ്ങിയുണരുന്നപ്രജ്ഞയോ,
നിശ്വസിപ്പിചുശ്വസിപ്പിക്കുമുദ്ജീവവായുവോ,

ഉലകിനുമുലകിനുമിനിയുമിനിയുമകലമില്ലാ-
ത്തത്യന്തതാരാപഥവനവീഥിയിലുമിരിപ്പവനോ

പുരുഷാര്‍ത്ഥസുഖശ്രുതിയോംകാരമാമീനള്ലാവിളികളോ,
കദനപീഡിതകലുഷിതദുര്‍ചരചിത്തസദ്‌ചിന്തയോ,

അറിയില്ലയീശ്വരചിന്തയെവിടെയന്തമെന്നറി
വില്ലോരിലുമന്തമില്ലാതനന്തതയിലലയണം,

വിചക്ഷണചക്ഷുസ്സിനതീതമനന്തസാഗരനിതാന്ത
നീലിതനിഗൂഡോദ്ഭാവനാരൂപന്‍ഭവാന്‍.,

ജന്മജന്മാന്തരമേഴല്ലെഴുപതുപുനര്‍ജന്മമേവ
മേകിനാല്‍പോലുമവര്‍ണ്ണനീയശക്തിസുന്തര
ഗാനമെന്‍തൂലികചുരന്നിരിക്കും.


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:31-12-2012 12:58:46 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :