ഗന്ധര്‍വനും മരവും
അനപരമനന്തഗുണഗണമോടത്തിഗന്ധതരുരാഗങ്ങള്‍
ചൂടിയണിപ്പന്തല്‍കണക്കൊരുമരമങ്കണത്ത്
മധുരസസേവകരലരാകെരമിചാര്‍ത്തുരസിക്കു-
മുഷസ്സിരവുപൂകുമോരുകാലം.
വിലാപമോടതിനിഗൂഡമായ്‌മന്തമിടിഞ്ഞോ-
രുപദേവന്‍താരാപഥങ്ങളിളകുമാനിശയിലീ
ശയ്യയിലുതിര്‍ന്നുവീഴുമൊരുകുസുമമായ്.
ഉപദേവഗണമതിതാപമേറ്റുവാഴുമീവിടപിയിലുട-
ലോടെയാഴുന്നിരവിലൊരുഖഡ്ഗാര്‍ത്തനാദമോടെ
ഞെരിയമരുന്നമരനാദമുനയാഴ്ന്നിറങ്ങവേ
ഉയിരുംപിടിച്ചുപിടഞ്ഞുചാഞ്ഞചില്ലമേ-
ലുതിര്‍ന്നു വീഴുന്നുവ്യോമചാരി.
അനഘഖനമൊഴികളിഴയുന്നു, ഗാന്ധര്‍വശോകം
പടര്‍ന്നുറഞ്ഞുണര്‍ന്നുയരുന്നു
നീണ്ടൊരാലസ്യമീയിന്ദ്രശാപമതികഠിനം,
ശാഖിതിരയുന്നു , ശാഖിതിരയുന്നു
കഴന്നെന്നോവീഴ്വതാംസ്വശാഖിതിരയുന്നു.
പയറ്റിത്തെളിഞ്ഞപനിനീര്‍പ്പാട്ടുകള്‍
പതിനായിരമായിരമതിലേറെനീറി,
വാടിയാംവിടപിയടിയില്‍കരിഞ്ഞെരിഞ്ഞിടുന്നു,
ചില്ലപോയപ്പോളില്ലമില്ലയിനിയല്ലലിന്‍ചില്ലുകൂന.
ശാഖിയോഴിയുക, പിടയുക, പാപാന്ധകാര
മുറവിളിയുയരുമാധരയിലൊരുമനുജജന്മമാവുക,
ജന്മമൃതിതേടിയിവിടമീവിടപിയൊഴിയുക
അമ്മതന്നുദരത്തിലൂടൂര്‍ന്നുപിറക്കുക
ഗര്‍ഭമായ്‌ബീജാണ്ഡജീവനിലാത്മകഴലൂന്നുക.
ഇരുളുചൂഴ്ന്നുകുളിരുകനക്കുമിരവിന്‍കിനാവില്‍
ഞാന്‍ഞെട്ടിയുണര്‍ന്നെത്തിനോക്കീമഹീരുഹം,
ഗുണഗണമില്ലതിഗന്ധസൂനമറ്റുറങ്ങുമൊരുതരു
പര്‍വേന്ദുവിടവിലൂടെതല്ലിടപരശുകാര്‍ന്നു-
കവര്‍ന്നൊരുകവരകണികകാണാം.
എന്‍മധുരമാമനഘകണ്ഠസുഖസ്വരശ്രുതീ
പോരുളറിഞ്ഞുമ്മറത്തങ്കണത്തിണ്ണയിലെത്തിഞാന്‍
നീണ്ടൊരാലസ്യമീയിന്ദ്രശാപമതികഠിനകഠോര
മെന്‍മര്‍ത്യജന്മജീവിതതപോകാരാഗാരം.
Not connected : |