പാടുകള്‍ മായില്ല
ഏതോ പള്ളിമണിതന് ഒച്ചയില്‍
അലിഞ്ഞലിഞ്ഞില്ലാതെ പോകുമെന്‍ വര്‍ഷമേ
നിന്നെയോര്‍കാതെ പുതുഹര്‍ഷമായ് വരവേറ്റിടുന്നീ
നവവര്‍ഷത്തിന്‍ സീല്കാരം ഇവിടെ യുവതതികള്‍
എനിക്ക് നീ തന്നില്ലേതു പുതപ്പില്‍ തുണ്ടെന്‍
നാണം മറയ്ക്കുവാന്‍ അരുളിയില്ലോര്‍കുവാന്‍ മദിരയും
മെല്ലെയിന്നു നീ കടന്നുപോകെ നിന്നോടെനിക്ക്
ചൊല്ലുവാനില്ല പുതുപ്രതിജ്ഞയൊന്നുമെ
കണ്ടില്ലെത്ര കഥകള്‍ നാടകങ്ങളീ
പൊള്ളത്തരങ്ങളാടും രംഗവേദിയില്‍
കൊരുക്കുവാന്‍ ചൂണ്ടയ്കിരയായ് മാറിടുമ്പോഴും
ചിരിക്കുവാന്‍ പഠിക്കണം നമ്മളിനിയും കൂട്ടരേ
ജയിച്ചിടെണ്ട മാനമായ് തോല്‌കണമെങ്കിലൊ
കൊടുക്കണം കൈമടക്കുകള്‍ മുഖമൊളിക്കുവാന്
ജയിച്ചവനെ തള്ളിമാറ്റി കയറണം കസാലയില്‍
മുഴുത്ത ബുദ്ധി വേണം പിടിച്ചെടുക്കുവാന്‍ സ്ഥാനമാനങ്ങള്‍
ഇതിന്നിടയില്പെട്ടുപോയ നിങ്ങളുടെ പഴയൊരീ
സതീര്‍ത്യനെ മറന്നു പോകല്ലേ നിങ്ങള്‍
നാളയാണല്ലൊ പുതുവര്‍ഷം
ഇന്ന് കാണുന്നത് വെറും സ്വപ്നവേഷം
ജനീഷ് പി
Not connected : |