ഹാപ്പി ന്യൂ ഇയര്‍ ! - ഹാസ്യം

ഹാപ്പി ന്യൂ ഇയര്‍ ! 

ജനുവരിഒന്നിന്റെമണിമുഴങ്ങി
ശുനകരൊന്നിച്ചോരിയിട്ടുനീങ്ങി
ഓണത്തിനോര്‍മ്മപറത്തിവിടുംപോലെ
ഓണ്‍ ലൈനണിയിച്ചൊരുക്കിയപെട്ടിയില്‍
പുഴുവരിക്കുന്നോരുപുതുവത്സരാശംസ
പ്രണയിനിയാളിന്നയച്ചുതന്നു
വാക്കുകള്‍പഴകിപ്പൊടിഞ്ഞിരുന്നു
വരികളോവിഷലിപ്തമായിരുന്നു
വഞ്ചനമാറ്റുരയ്ക്കുന്നചിത്രങ്ങളില്‍
വക്രോക്തിഒഴുകിപ്പരന്നിരുന്നു
വികൃതമാം വേലികള്‍ക്കുള്ളില്‍ വിഫലമായ്
വിഷയദാരിദ്ര്യംമറച്ചിരുന്നു
വമനേച്ഛമനസ്സില്‍പതഞ്ഞുവന്നു
വാക്കുകള്‍ നാവിലുടക്കി നിന്നു
വിരഹാര്‍ദ്രചിന്തയില്‍തട്ടിമെല്ലെ
വിരലില്‍ നിന്നക്ഷരംവഴുതിമാറി
മറുകുറിവേണമോവേണ്ടയെന്നോ
പലകുറിചിന്തിച്ചറച്ചിരുന്നു
മനസ്സിന്നൊടുക്കത്തെ തീര്‍പ്പുവന്നു
മറുപടിയാക്ഷണമെയ്തുവിട്ടു
ഹാപ്പിയായ് ന്യൂ ഇയര്‍ മാറിടട്ടെ !
ഹാവൂ !സമാധാനമായുറങ്ങാം ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-01-2013 12:26:25 AM
Added by :vtsadanandan
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :