തനിച്ച് - പ്രണയകവിതകള്‍

തനിച്ച് 

ഞാന്‍ നിന്നെയും കാത്തു
ഈ കിളിവാതിലിനരികെ നിശബ്ദയാവുന്നു
വിരഹത്തിന്‍ ഈരടികളുമായ്
ഒരു കിളി പെണ്ണ് പറന്നകലുമ്പോള്‍
ഞാന്‍ ഓര്‍ക്കുന്നു നീ ഇന്നും തനിച്ച്
എന്റെ നെറ്റിയില്‍ ഋതു -
സന്ധ്യയുടെ കുങ്കുമ പൊട്ടലിയുന്നു
നമ്മുടെ മൌനസംഗീതത്തിലെപ്പോഴും
വിരഹത്തിന്‍ തിരയടി
ഈ രാവില്‍ നിന്റെ സൌരഭ്യം
മഴയായ് ഊര്‍ന്നു വീഴുമ്പോള്‍
ഞാന്‍ അറിയുന്നു നീ ഇന്നും തനിച്ച്
ഈ രാവു നമ്മുടെ സ്വപ്നങ്ങള്‍ക്ക്
പൊന്‍ തൂവാല തുന്നട്ടെ
സ്വപ്നങ്ങള്‍ക്ക് മഴയുടെ വായ്താരി
എന്റെ ഓര്‍മയുടെ മുകുളങ്ങളില്‍
നിന്റെ ഹൃദയത്തിന്‍ തുടിപ്പുയരുമ്പോള്‍
ഞാനറിയുന്നു നീ ഇന്നും തനിച്ച്


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:01-01-2013 03:38:16 PM
Added by :BHAVYA
വീക്ഷണം:526
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ARUN
2013-02-11

1) നിന്‍ നിറ നെറ്റിയില്‍ ചാര്‍ത്തുവാന്‍ കരുതിയില്ല ഇതുവരേ ഞാന്‍ ഒരു നുള്ള് കുങ്കുമം .........അരുമയായ് തീര്നുപൊയതാറ്ക്കാന് നീ കരുതിയില്ല വരുകയില്ലെന്നു ഈ ചില്ലമേല്‍ ....ഇറ്റുവീഴും ചിറകുമായ് കാത്തിരിക്കുന്നു ഞാന്‍

BHAVYA
2013-02-12

2) :)


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me