കുണ്ടികുലുക്കിപ്പക്ഷി  - ഹാസ്യം

കുണ്ടികുലുക്കിപ്പക്ഷി  

ഞാനെന്റെവാലുകുലുക്കിടുമ്പോള്‍
നാടുമുഴുക്കെകുലുങ്ങിടുന്നേ
ഞാനൊന്നു നാവുവളച്ചുചൊന്നാല്‍
നാട്ടുകാരൊക്കെയതേറ്റുപാടും
ഞാനൊട്ടുനേരമെന്‍പല്ലിളിച്ചാല്‍
ആബാലവൃദ്ധംചിരിച്ചുചാകും
ഞാനൊരുകോട്ടുവായിട്ടുണര്‍ന്നാല്‍
ഞെട്ടിത്തെറിക്കുംഭരണകൂടം
ഞാനൊന്നുതുമ്മിയാലെന്തുശേലാ
നാട്ടിലെമ്പാടുംപകര്‍ച്ചവ്യാധി
ഞാനെങ്ങാന്‍തൂറിയാലെന്റെയപ്പാ
നാറ്റപ്പുകിലുപറഞ്ഞിടേണ്ടാ
എന്റെചിറകിന്‍തണലുപറ്റി
എമ്പോക്കിമാരെത്രകൂടുപറ്റി
നാഴികതോറുമെന്‍മാറുംനിറം
നാണക്കേടായാലോഭാഷമാറ്റും
ഞാനൊഴിച്ചെല്ലാരുംമോശമെന്ന്
നാവിട്ടടിച്ചുവിളിച്ചുകൂവാന്‍
ചെല്ലുംചെലവുംകൊടുത്തുനിര്‍ത്തും
ചെല്ലംചുമട്ടുകാരെത്രയേറെ
കാര്യമിതൊക്കെയാണെങ്കിലെന്താ
കാശുതന്നെന്‍കണികാണുവാനായ്
കാത്തിരിക്കുന്നവരുള്ളകാലം
കള്ളനെന്നാരുംവിളിച്ചിടില്ലാ! -എന്നെ
കള്ളനെന്നാരും വിളിച്ചിടില്ലാ!!!


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:05-02-2013 10:10:26 PM
Added by :vtsadanandan
വീക്ഷണം:263
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me