നഷ്ട്ടസ്വപ്‌നങ്ങള്‍   - തത്ത്വചിന്തകവിതകള്‍

നഷ്ട്ടസ്വപ്‌നങ്ങള്‍  

മരതക കാന്തിയില്‍ മുങ്ങിക്കുളിച്ചെത്തും
മന്ദനാം മാരുതനെവിടെ

മൂകമായ് നമ്മുടെയുള്ളില്‍ നിറയേണ്ട
മുഗ്ധസ്വപ്നങ്ങളിന്നെവിടെ

എന്നും നാം കേള്‍ക്കുന്ന രോദനങ്ങള്‍ ഹാ
ശാന്തി ഹനിക്കുന്നപോലെ

ശാന്തമായ് നിദ്രയിലെന്നും കഴിഞ്ഞൊരു
നല്ലൊരു നാളുകളെവിടെ

സോദരിമാരുടെ ചാരിത്ര്യസ്വപ്‌നങ്ങള്‍
എന്നും നശിക്കുന്ന പോലെ

ക്ര്യവ്യാദകിങ്കര മര്ത്യരെ വെല്ലുന്ന
കാമപ്പിശാച്ചുക്കളിവിടെ

ഭീതിയില്ലാതെ നടക്കേണ്ട പെണ്‍കൊടി-
മാരുടെയിണ്ടലിന്നേറ്റം

പിഞ്ചിളംപൈതലെ പോലും വിടാത്തൊരീ
കശ്മല ജന്മങ്ങളിവിടെ

പൈതങ്ങള്‍ തന്നുടെ ഹൃദയത്തിനുള്ളിലെ
ഹ്ലാദവുമെവിടെ പോയിന്നു

ഓടിക്കളിച്ചു മദിച്ചു തിമിര്‍ക്കേണ്ട
സുന്ദര യാമങ്ങളെവിടെ

സൂര്യനെ വെല്ലുന്ന കാന്തിയാല്‍ മിന്നേണ്ട
അദ്ധ്യാത്മചൈതന്യമെവിടെ

സന്മാര്‍ഗ ധര്‍മപ്രകാശം പരത്തേണ്ട
യൌവനകുസുമങ്ങളെവിടെ

സ്വാര്‍ത്ഥ ലാഭത്തിനായ് ധര്‍മം വെടിയുന്ന
സ്വാര്‍ഥരാം നരരുണ്ടിവിടെ

ക്രൂരമാം കൊലചെയ്തു താണ്ടവമാടുന്ന
ക്രോധജ ശീലരുണ്ടിവിടെ

ചിത്രവര്‍ണങ്ങളാല്‍ ചിത്തത്തിലെത്തേണ്ട
ഈശ്വര ചൈതന്യമെവിടെ

എല്ലാം വൃഥാവിലായ് നീണ്ടങ്ങുപോകുന്ന
നഷ്ട്ടസ്വപ്നങ്ങളാണിവിടെ


up
0
dowm

രചിച്ചത്:ബോബന്‍ ജോസഫ്‌
തീയതി:06-02-2013 10:17:39 AM
Added by :Boban Joseph
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :