മരണത്തിന്‍ ചിലമ്പൊലികള്‍ - തത്ത്വചിന്തകവിതകള്‍

മരണത്തിന്‍ ചിലമ്പൊലികള്‍ 

മരണത്തിന്‍ നൂപുര ധ്വനികളടുക്കുന്നു
മധു മന്ദഹാസമായരികിലിരിക്കു നീ
കനവിന്റെ കടലാസ്സു തോണികള്‍ നിഷ്ഫലം
കനിവോടെയിത്തിരി മൊഴിയൂ നീയെന്‍ സഖി !
മമ ജീവനൊരുവേള പോയിടാമെങ്കിലും
ആത്മാവില്‍ കോറിയിട്ട നിന്‍ മുഖം
കാലത്തിനാകുമോ മാറ്റി തിരുത്തുവാന്‍ ?
ആത്മാവനന്ദമനാദിയാമോമലേ
അറിയുകയീ സത്യമെന്‍പ്രിയേ,സാദരം !
നീലനയനങ്ങളിലശ്രു പൊടിഞ്ഞുവോ ?
നനവാര്‍ന്ന കണ്‍ത്തടം കാഴ്ച മറച്ചുവോ ?
എങ്കിലും കരയുകയെന്‍പ്രിയ കാമിനി
കദനത്തിന്‍ ഹിമപാളിയുരുകിയൊലിക്കട്ടെ!
സന്തോഷമാകിലും സന്താപമാകിലും
ജീവന്‍ കൊഴിഞ്ഞിടുമൊരുവേള നിശ്ചയം
എന്തുനാമാകിലുമേതുനാമാകിലും
എല്ലാം വെടിഞ്ഞൊരു യാത്ര സുനിശ്ചയം
ഇത്തിരിനേരമീ തണലിലിരിക്കുവാന്‍
വന്നനാം ചുറ്റിലും കൌതുകം പൂണ്ടു പോയ്‌ !
പോകാനൊരുങ്ങുമ്പോളത്ഭുത കാഴ്ചകള്‍
പിടിച്ചു വലികുന്നദ്രിശ്യ കരങ്ങളാല്‍
ഓര്‍ക്കുക..മരണമൊരവസാന വാക്കല്ല
ദ്രിശ്യപ്രപഞ്ചത്തില്‍ മാഞ്ഞിടാമെങ്കിലും
അദൃശ്യമാത്മാവനന്ദമനാദിയാം
അറിയുകയീസത്യമെന്‍ പ്രിയേ,സാദരം!
കാലം വരുത്തിയ മാറ്റങ്ങള്‍ താങ്ങാതെ
ദേഹം കിടന്നു കിതച്ചിടുമ്പോള്‍
ആനന്ദമാമോദമാത്മാവകലുന്ന
രംഗമീമരണമെന്നറിയുക നീ !
യാത്രക്കൊടുവില്‍ നാം കാണുന്ന ഗര്‍ത്തത്തില്‍
ദേഹത്തെ വിട്ടിട്ടു ദേഹിയകലുന്നു
അറിയുകയീ സത്യമെന്‍ പ്രിയേ,സാദരം !
എങ്കിലും,മാനുജനായി പിറന്നില്ലേ മന്നിതില്‍
കണ്‍കള്‍ കുരുങ്ങിയ മായിക കാഴ്ച്ചയെ
വിട്ടിട്ടു പോകുന്ന വെപ്രാളം കണ്ടു നീ
കരയല്ലേ കണ്മണി...കരയല്ലേ കണ്മണി !


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:14-03-2013 12:53:53 PM
Added by :Abdul shukkoor.k.t
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :