നിങ്ങള്‍ കുട്ടികലെന്തറിയാം നിങ്ങള്‍ക്ക്..? - മലയാളകവിതകള്‍

നിങ്ങള്‍ കുട്ടികലെന്തറിയാം നിങ്ങള്‍ക്ക്..? 

ഞങ്ങള്‍, കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക് ..
മുതിര്‍ന്നവര്‍, ബുദ്ധിയുള്ളവരെല്ലാം അറിയുന്നവര്‍ ചൊന്നു:
'നിങ്ങള്‍ കുട്ടികലെന്തറിയാം നിങ്ങള്‍ക്ക് '
അതെ-ഞങ്ങള്‍, കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക്..
മുതിര്‍ന്നവരുടെ തലച്ചോറില്‍ അറിവിന്‍ വിത്ത് പാകും
കഴുകന്‍റെ യന്ത്ര കണ്ണുകളുണ്ട്,സാദാ,ജാഗരൂകമായ്!
സസ്നേഹം ,സവിനയമവര്‍ ചെയ്‌വതെല്ലാം
ഞങ്ങള്‍തന്‍ നന്മക്കായ്...
പകരം വേണ്ടത് കാടും മേടും വെള്ളവും മാത്രം !
ഞങ്ങള്‍,കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക്..
ഞങ്ങള്‍, കൂട്ടുകുടുംബ മഹിമ
കാക്കേണ്ടവര്‍ അതിലഭിമാനം കൊള്ളേണ്ടവര്‍
ഞങ്ങളുര ചെയ്യാന്‍ പാടില്ലാത്തതിവകള്‍:
നേരിന്‍ കാഠിന്യവും നോവിന്‍ തീക്ഷ്ണതയും
ആമാശയ വിളികള്‍ക്കുത്തരമേകാന്‍
മടിക്കുത്തഴിച്ച പെങ്ങളുടെ ഗദ്ഗദങ്ങളും
സോദരിയുടെ അടിവയറ്റിലെയാളല്‍
പിന്നെ ജീവനായതുമതു പിന്നെ
ജാര ജന്മമായതും
അകാല വാര്‍ദ്ധക്ക്യ രോഗ ജരാനരകളും
വരുതിക്കൊരറുതിയല്ലാതൊടുവിലാത്മാവ്
പിടഞ്ഞു പോകുന്നതും ....
ഞങ്ങള്‍,കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക് ..
' വരുമെന്ന് ഘോഷിച്ച നന്മകളെല്ലാമെവിടെ '?
കൂട്ടത്തിലോരുവന്റെ മുറുമുറുപ്പ്
'വരുമൊരുനാള്‍;വരാതിരിക്കില്ല '
മുതിര്‍ന്നൊരാള്‍ മൊഴിഞ്ഞു
രക്തം വറ്റി വരണ്ടു വെളുത്തു വിളര്‍ത്തു
മയങ്ങുമ്പോളതു കണ്ടു ;
മുതിര്‍ന്നൊരാളുടെ വായില്‍ നിന്നുമൊഴികിടുന്നു നിണം
നാക്കിലൊരു കൊളുത്ത്,
അതിനറ്റം നീളുന്നത് പശ്ചിമാംബരത്തേക്ക് ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:14-03-2013 01:04:36 PM
Added by :Abdul shukkoor.k.t
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


shanid
2013-03-16

1) നൈസ് .താങ്കളുടെ എല്ലാ കവിതകളും വായിച്ചു

hamza
2013-03-16

2) നല്ലൊരു സന്ദേശം ഉണ്ട് ഈ കവിതയിൽ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me