ശിഥില ചിന്തകള്‍   - മലയാളകവിതകള്‍

ശിഥില ചിന്തകള്‍  

സോപ്പിട്ടൊരു കുളിയാവാമെങ്കില്‍
അഴുക്കുകളെല്ലാം പോയിടും മേനിയില്‍
മനസ്സിന്‍ അഴുക്കുകള്‍ പോകാനോ ?
അഴുക്കു നിറഞ്ഞ മലീമസ മനസ്സില്‍
പൊട്ടിയൊലിക്കും പഴുത്ത വൃണങ്ങള്‍
പരന്നിടുമെങ്ങുമതിന്‍ ദുര്‍ഗന്ദം !

നാരിമണികള്‍ പുരുഷനു വേണ്ടി
പടച്ചുണ്ടാക്കിയതാനത്രേ !
ഉദ്ദേശ്യം പലതാണെങ്കിലും
ലക്‌ഷ്യം കാമശമനം തന്നെ
അപ്പോളടിയനു സംശയമിത്തിരി
അമ്മയും പെങ്ങളും നാരികളല്ലേ ?

ജീവിതലക്‌ഷ്യം ആസ്വാദനമെ-
ന്നാരോ ചൊല്ലിയതിവനും കേട്ടു
മരണം പുല്‍കും മുംമ്പെയെല്ലാ
സുഖങ്ങളുമാസ്വദിച്ചിടണം പോലും !
അപ്പോളടിയന്റെ കുഞ്ഞു മനസ്സില്‍
സംശയമിത്തിരി വീണ്ടും ബാക്കി,
ഇങ്ങിനെയൊക്കെയല്ലെ മൃഗങ്ങളും ?
മനുഷ്യന്‍ രഹസ്യമായ് ചെയ്തിടും കാര്യം
പരസ്യമായ് ചെയ്തിടും മിണ്ടാപ്രാണികള്‍
അയ്യോ,കൂട്ടരേ ക്ഷമിച്ചിടു വേഗം
സംശയം വീണ്ടും അടിയനു വന്നു...
മനുഷ്യനും മൃഗങ്ങളും തമ്മിലെ അന്തരം
ഇല്ലാതായോ എന്നൊരു തോണല്‍
എന്താണാവോ മനുഷ്യന്റെ മേന്മ
മിണ്ടാപ്രാണികളേക്കാള്‍ കൂടുതല്‍ ?
ഉത്തരമാരോ ചൊല്ലി തന്നു:
സംസ്ക്കാര സമ്പന്നനാണത്രെ മനുജന്‍
അപ്പോളിത്തിരി സംശയം വീണ്ടും
മനുഷ്യന്‍ ആയിടാം മൃഗമൊരു വേള
തരം താണിടുമോ മൃഗത്തേക്കാളവന്‍ ?
ക്ഷമിചിടു കൂട്ടരേ, ഞാനൊരു വിഡ്ഢി !
അടിയന്‍ നിരത്തി ;പരിഭവം വേണ്ട ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:16-03-2013 04:15:11 PM
Added by :Abdul shukkoor.k.t
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :