തെറ്റിയ കണക്കുകള്‍
ജീവിതം മുഴുവന്‍ കണക്കാണെന്നറിയുംമ്പോളും
കണക്കില്‍ ഞാന്‍ പൂജ്യനാണു...
ഗണിതമില്ലാത്തൊരു
ജീവിത തത്ത്വം മെനയാനി-
ത്തിരി പാടാണെന്നറിയുമ്പോളും
മണ്ടനാണ് ഞാന്‍ ഗണിതത്തില്‍ ..
കണക്കെനിക്കൊരു 'പുണ്ണാക്കു'മറിയില്ലെന്നു
കണ്ടു പിടിച്ചതു രാഘവന്‍ മാഷ് !
രണ്ടാം ക്ലാസ്സില്‍ വെച്ചു
പോകെ..പോകേ..
കണക്കിനെയെനിക്കു വെറുപ്പായോ
കണക്കിനെന്നെ വെറുപ്പായോ..?.
ഇപ്പോള്‍ ഞാന്‍ വെറുക്കാന്‍ പഠിച്ചു
കൂട്ടിക്കിഴിക്കലുകളും ഗുണനഹരണങ്ങളും ..
അതുക്കൊണ്ടാണല്ലോ,
ഗള്‍ഫില്‍ വന്നിട്ടെത്ര വര്‍ഷമായെന്നു ചോതിക്കുംമ്പോളും
ജനിച്ചിട്ടെത്ര വര്‍ഷമായെന്നു ചോതിക്കുംമ്പോളും
കൂട്ടി നോക്കാതെ
ഒരു വര്‍ഷമങ്ങോട്ടു തട്ടി വിടുന്നത് !
കണക്കിനെ പേടിയാണെനിക്കു !
എന്റെ ഇന്നലെകളുടെ
ദ്രവിച്ച അസ്ഥി കൂമ്പാരങ്ങളില്‍
ചിതലരിക്കുന്ന തെറ്റിയ കണക്കുകളാണ് ..
ഗണിതമില്ലാത്ത നാളെകളാണെന്റെ സ്വപ്നം !
തെറ്റിയ കൂട്ടിക്കിഴിക്കലുകള്‍
ഭീകര സര്‍പ്പങ്ങളായി
എന്റെ സ്വപ്നങ്ങളില്‍ നിറയുന്നു ..
കാലത്തിന്റെ ചിറകടിയൊച്ചകള്‍
നേര്‍ത്തു വരുന്നതോടൊപ്പം
തെറ്റിയ കണക്കുകളുടെ
ശവഘോഷയാത്രകള്‍
എന്നെ തേടി വരുന്നു ...
Not connected : |