വേനലാണു്...... - മലയാളകവിതകള്‍

വേനലാണു്...... 

വേനലാണു്......
മനസ്സിലും വരള്‍ച്ച
ചിന്തകളില്‍ വിണ്ടൂകീറുന്ന വയല്‍ നിരകള്‍

ഇലകളെല്ലാം കൊഴിഞ്ഞു്
ശുഷ്കിച്ച തൊലിയുമായി
ആകാശത്തിലേയ്ക്കു്
കൈകളുയര്‍ത്തി നില്‍ക്കുന്ന സ്വപ്നങ്ങള്‍..
ഇളം കാറ്റിലും
ഇളകിയുയരുന്ന പൊടിപടലങ്ങള്‍


ചെറിയൊരു തീപ്പൊരി-
-----പുല്‍മേടുകളികളില്‍ അഗ്നികമ്പളം
-----മല നിറുകയില്‍ തീക്കൊടി..
സ്നേഹനീരിന്‍ കുളിരിനായി
കാത്തിരിക്കുമ്പോള്‍
ചിതറി വീഴുന്ന കനലുകള്‍-
ഇതെന്റെ വേദനയാണു്.
ചിന്തകളുടെ
അവയവ സാന്ധികളില്‍
വിയര്‍പ്പു കിനിയുമ്പോള്‍
അവസാനത്തെ വസ്ത്രവും
ഊരിയെറിഞ്ഞു്
വിജൃംഭിത വികാരങ്ങളെ
കാറ്റിന്റെ ചൂടലകളില്‍
ഉലയുവാന്‍ വിട്ടുകൊണ്ടു്
വിലക്കുകളുടെ ചുട്ടു പഴുത്ത മച്ചില്‍
മിഴികള്‍ എറിഞ്ഞുടച്ചു്
മറ്റൊരു താപബിന്ദുവായി
ശരീരത്തിന്റെ മാംസശയ്യയില്‍
മനസ്സു്..
വര്‍ഷതീര്‍ത്ഥം തളിച്ചു്
നീയതിനു പുനര്‍ജ്ജന്മമേകുക..
വേദനകളെ ആളിക്കത്തിക്കുക.


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 10:42:58 AM
Added by :prakash
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)