സ്ത്രീ...
മാരിവില്‍ മഞ്ജിമ പൂത്തു തളിര്‍ത്തുള്ള
മാന്‍മിഴിയെന്തേ നിറഞ്ഞു പോയി ?
മോഹന കാന്തി വിളങ്ങിയ പൊന്‍മുഖം
മൂകമിരുളും പടര്‍ന്നു പോയി !
ആരാണീയാരാമ ലാവാണ്യ ഭജ്ഞകന്‍ ?
ആത്മാഭിമാനം കളഞ്ഞുവെന്നോ !
ആണിന്‍ പ്രഭാവമിരിപ്പതു നാരിതന്‍
ആത്മാനുരാഗത്തിന്‍ ബാന്ധവത്താല്‍ !
സീമന്തിനിയവള്‍ ഹേമന്ത മലരായി
സുരലോകം തീര്‍ക്കും നിന്‍ പാതകളില്‍...
സായൂജ്ജ്യമേകിടും നിന്നാത്മ വീഥിയില്‍
സൌവര്‍ണ്ണമാക്കും സുഭാഷണത്താല്‍ ..
പൌരുഷമേറെ തിളങ്ങിടും പാരിതില്‍
പൂര്‍ണേന്ദു പോലവള്‍ പുഞ്ഞിരിച്ചാല്‍
പാഷാണമേകിത്തളര്‍ത്തല്ലേയാമുഖം
പനിമതിയായി വിളങ്ങിടട്ടെ !
വിങ്ങി കരഞ്ഞിടും കുഞ്ഞു നാളൊന്നില്‍ നിന്‍
വറ്റി വരണ്ടോരാ ചുണ്ടുകളില്‍
വീറോടെ സോമജം ഏകി യോരമ്മയെ
വിസ്മരിച്ചീടാന്‍ കഴിയുമെന്നോ ?
നാരിയവളനുനാദം നിന്‍ ഹൃത്തിന്റെ
നിരാമയന്‍ തന്ന വരപ്രസാദം !
നീറുമുള്‍ച്ചൂടിന്റെ വേപഥു നുകരുമ്പോള്‍
നിരാമയമാക്കിടും പാതകളെ ..
കനകം വിളയിക്കാനവള്‍ വേണം കൂടെ നിന്‍
കത്തുമീ പ്രാരാബ്ദ വീഥികളില്‍...
കുഞ്ഞിളം പെങ്ങളായമ്മയായ് സഹജയായ്
കാന്തി ചൊരിയുന്ന ദീപമായി !
തരളിത മോഴിയാലെ വന്നിടും 'സീത'യായ്
തേന്‍മൊഴിയാല്‍ വരും 'ആയിഷ'യായി
തിക്തത നീക്കിടും 'കന്യാ മറിയ'മായ്
തീര്‍ക്കല്ലേ 'കണ്ണകി'യാക്കിവളെ ...!
Not connected : |