മുറിവുകൾ വിരിയുന്നതു.
ചില മുടന്തൻ രാത്രികളിൽ
ഒരു ഓർമ്മക്കാറ്റ്
കരളിൽ നിന്നും
വീശിതുടങ്ങും .
വല്ലാതെ മുറിവു മണക്കും.
എവിടെയാണെന്നു
തിരഞ്ഞു നോക്കും.
നിനക്കായ് പെയ്തൊരു ,
മഴയിലെ മണ്ണു മണം -
സ്കൂൾ മുറ്റത്തെ പാലച്ചോട്ടിൽ
ചെരിഞ്ഞിരിക്കും.
തൊട്ട് കളിക്കാൻ കൂട്ടാഞ്ഞിട്ടാവാം,
ആരോ കരഞ്ഞതു പോലെ തോനും.
ഏതൊ പ്രണയ ലേഖനത്തിലെ -
പാതിമുറിഞ്ഞൊരുവാക്കു വന്നു -
കുശലം ചോദിക്കും.
ഭൂതകാലത്തുനിന്നും
നാട്ടുമാവിനെറിഞ്ഞ
ഒരു കല്ല്,
ഉന്നം തെറ്റി എന്റെ
നെറ്റിയിൽ പതിക്കും.
പ്രണയത്തിന്റെ ഇല പൊഴിച്ചിട്ട്
ഒരു പക്ഷി
ദിക്കു മാറി തെക്കോട്ടു പറക്കും.
അപ്പൊഴെക്കും
പരിചയമുള്ള ആരുടെയൊ,
കുപ്പിവള പൊട്ടിയിരിക്കും.
ഒരു മുറിവു വിരിഞ്ഞിരിക്കും.
http://sat1111.blogspot.in/2013/02/blog-post.html
Not connected : |