മായിക പ്രഭാവങ്ങള്‍ ...        
    	സുന്ദരാംഗീ , സുഭാഷിണി, സുസ്മിതേ 
 	സുമോഹിനി, സുരസുന്ദരി, സുലോചനേ 
 	മമ ജീവനില്‍ നവ മോഹം വിരിയിച്ചു 
 	തവ താള ലയന വശ്യ രാഗം !
 	എന്തിനു,മേവമീ,യെന്നെയീ ധരണിയില്‍
 	നിഷ്പ്രഭമാക്കി കിടത്തി മന്ത്രങ്ങളാല്‍ ...
 	എന്തിനു,മീവിധം വശീകരിച്ചെന്നെ നീ 
 	അര്‍ദ്ധസുഷുപ്തിയിലാക്കി മെല്ലെ ..?
 	ഇത്തിരി നേരമീ തണലിലിരുന്നു ഞാന്‍
 	ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി ...
 	അറിയുമോ ഞാനൊരു  പരദേശി മണ്ണിതില്‍
 	അരുതായ്ക,യീവിധ സ്വപ്ന സഞ്ചാരങ്ങള്‍ !
 	ഒത്തിരിയൊത്തിരി നവമോഹ കല്ലോലം 
 	ഇത്തിരിപ്പോന്ന മനസ്സില്‍ മുള പൊട്ടി !
 	എങ്കിലും തവ മധുര തരുണ  ഗാത്രം 
 	മമ ചേദസ്സിന്‍ കനക പുളക മന്ദ്രം !
 	പിന്തുടര്‍ന്നീടു,ന്നദൃശ്യനാ,യൊരാളെന്നെ
 	ജീവന്‍ കിളിര്‍ത്തൊരാ നാള്‍മുതലെപ്പോളും !
 	എപ്പോളും ഞാനൊരു 'പിന്‍വിളി' കാതോര്‍ത്തു 
 	സവിനയം തുടരുന്നീ ജീവിത പ്രയാണം ...
 	ഭൌതിക ക്ഷേമവും കീര്‍ത്തിമുദ്രകളും
 	ചതിക്കപ്പെടും വെറും മോഹ വലയങ്ങള്‍ !
 	നാളെ ചിതലരിച്ചീടുന്നൊരസ്ഥികള്‍ ...
 	എന്തു പ്രയോജനമീവക മുദ്രകള്‍ ..?
 	പോന്‍കിരീടങ്ങളും രമ്യ ഹര്‍മ്മ്യങ്ങളും
 	വഴിയാത്രക്കാരനു ഭാരമല്ലേ ?
 	മായിക സൌന്ദര്യ വിഭ്രാന്തികള്‍ വെറും 
 	യാത്രയില്‍ പിറകോട്ടു മായും ലതാദികള്‍ !
 	കൂട്ടായ യാത്രയിലിത്തിരിയെങ്കിലും 
 	സ്നേഹാമൃതേകിടൂ സഹജര്‍ക്കായ് ...
 	ഒരു വാക്കാലൊരു,നോക്കാലൊരു,ചെറു ചിരിയാലേ  
 	തപിക്കും മനസ്സുകള്‍ ശാന്തമാക്കൂ !
 	'ഞാനെന്ന', 'നീയെന്ന' ഉണ്മകള്‍ മായുമ്പോള്‍ 
 	'നമ്മളാ'കുന്നൊരു ലോകം വരും !
 	എങ്കിലും സുമലതേ,വരദേ.. നിന്റെ 
 	കോമളാംഗങ്ങളില്‍ വീണു പോയ് ഞാന്‍ !
 	മര്‍ത്യരെ,യീവിധ,മദൃശ്യ മന്ത്രങ്ങളാല്‍
 	വശീകരിച്ചീടു,ന്നൊരെക്ഷിയോ നീ !        
 	   
 
      
       
            
      
  Not connected :    |