പ്രണയത്തിന്‍റെ കല്ലറ
കൊരുത്തു വയ്ക്കപ്പെട്ട ഹൃദയത്തില്‍ നിന്നും
അടര്‍ത്തിഎടുക്കപ്പെട്ട പൂവ് പോലെ
നിന്നെ എടുക്കാന്‍ എനിക്ക് കഴിയില്ല,
നിന്നെ എന്നിലേയ്ക്ക് വീണ്ടുമടുപ്പിക്കാന്‍
ഒരു നിമിഷത്തിന്റെ നൂറായിരം
അംശങ്ങള്‍ മതിയെനിക്ക്.
പ്രണയത്തിന്‍റെ ശവക്കല്ലറയില്‍
മെഴുകുതിരികള്‍ കത്തിച്ചു വച്ച്,
പൂക്കള്‍ നിരത്തി, ഗാനാലാപനം നടത്താന്‍
മടിച്ചത്, മരിച്ച പ്രണയത്തോടൊപ്പം
നിന്നെയും അടക്കം ചെയ്യേണ്ടിവരുമല്ലോ
എന്നോര്‍ക്കുമ്പോള്‍ ആണ്.
Not connected : |