മഴേ.... - തത്ത്വചിന്തകവിതകള്‍

മഴേ.... 

ഓര്‍മകളുടെ കുളിരും, കാറ്റും,
ഇരുണ്ട്മങ്ങിയ വെള്ളി വെളിച്ചവും
ഇറ്റ് വീഴുന്ന നോവിന്‍റെ നനവും
ഓര്‍മ്മപ്പെടുത്തലിന്‍റെ ഒരു കനത്തകൂട്,,,
നീലാകാശംമറച്ച്, കനത്ത
വിഷാദത്തിന്‍റെ കനലെരിച്ച്
നിശ്വാസമുതിര്‍ത്തു കൊണ്ടാര്‍ത്ത
നാദം മുഴക്കി, ഇടി മിന്നലില്ലാതെ
തൊടിയില്‍ കനവ് പെയ്യിച്ച്,
മനസ്സില്‍ അഗ്നിപെയ്യിച്ച്,
ഓര്‍മകളുടെ കൂമ്പാരം തൂവാനം തെറിച്ച്,
ഇടറി, കാറ്റിനോത്ത് ചരിഞ്ഞു വീണ്,
ഒടുവില്‍ എല്ലാം കടന്നു ശാന്തമായ്‌,
മാറാലകള്‍ തട്ടി മനസ്സിനെ അരിച്ചെടുത്ത്
പെയ്തൊഴിഞ്ഞു പോകുമ്പോള്‍,
മഴേ....................


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:06-05-2013 12:04:57 PM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :