സൗഹൃദങ്ങൾ  - മലയാളകവിതകള്‍

സൗഹൃദങ്ങൾ  

ആകാശപ്പൂമരക്കൊമ്പിൽ നിന്നും
ഞെട്ടറ്റു വീണൊരു താരകത്തിൻ-
വിത്ത് മുളച്ചല്ലോ പൊങ്ങിടുന്നു
സൗഹൃദപ്പൂങ്കാവനികൾ മണ്ണിൽ !
വെള്ളം,വളവും നാമേകിയെങ്കിൽ
വിരിയും നറുമലർ വിങ്ങി വിങ്ങി
ചൊരിയും പരിമളമെങ്ങുമെങ്ങും !
ജീവിത പ്രാരാബ്ദ വീഥികളിൽ
യാതനയാലെ നാം നീങ്ങിടുമ്പോൾ
ആശ്വാസമേകുന്നു സൗഹൃദങ്ങൾ ...
ഞെട്ടറ്റു പോയൊരാ സൗഹൃദങ്ങൾ
വീണ്ടും തിരഞ്ഞു പിടിച്ചെടുക്കാം ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:06-05-2013 12:14:41 PM
Added by :Abdul shukkoor.k.t
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me