കഴുതയ്ക്കും ചിലത് പറയാനുണ്ട്  - തത്ത്വചിന്തകവിതകള്‍

കഴുതയ്ക്കും ചിലത് പറയാനുണ്ട്  

പടുപാട്ടൊന്നുപാടാത്തകഴുതയുണ്ടോയെന്നു
പണ്ടുമഹാകവിപാടിവച്ചു
കരയുന്നതൊക്കെയുംകാമാർത്തിയാലെന്നു
കപടജന്മങ്ങൾപരിഹസിച്ചു
സ്വന്തംകുറവുകളന്യന്നുചാർത്തുന്ന
സല്സ്വഭാവത്തിന്നുടമകളേ
ബുദ്ധിയില്ലാത്തോനൊരോമനപ്പേരേകി
ഞങ്ങടെമാനംകെടുത്തിനിങ്ങൾ
വാദിക്കുവാനുംവഴക്കിനുമില്ലാത്ത
വര്ഗ്ഗമാണെന്നുകരുതിയിട്ടോ
നിങ്ങടെ നാറുംവിഴുപ്പുകളൊക്കെയും
നിത്യവുംചുമ്മിയെത്തിക്കുമ്പൊഴും
ചന്ദനംചുമ്മുംകഴുതയെപ്പോലെന്ന
ശൈലിയുണ്ടാക്കിത്തൊടുത്തുവിട്ടു .....?


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:26-05-2013 04:40:24 PM
Added by :vtsadanandan
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me