എ പി എല്ല് - ഹാസ്യം

എ പി എല്ല് 





ഇന്നലെയും
ഇന്നും
നാളെയും
ഞാന്‍ പട്ടിണിയിലാണ്
ഭാവിയും
ഭൂതവും
വര്‍ത്തമാനത്തില്‍ ആയിരുന്നു
ഒരു രൂപയുടെ
അരി വാങ്ങാന്‍
ഞാന്‍ റേഷന്‍ കടയുടെ
മുന്നിലാ ക്യുവില്‍
തിക്കിയും തിരക്കിയും
മുന്നിലെത്തിയപ്പോള്‍
കേട്ടു ഞാനൊരാക്ഞ
മാറി നില്‍ക്കിന്‍
നിങ്ങള്‍ എപിലാണ്
കാറില്‍ നിന്നിറങ്ങിയ
അയലത്തെ മുതലാളി
മരക്കാരു വന്നപ്പോള്‍
വഴി മാറി ക്യുവിലുള്ളവര്‍
നാളേക്ക് വേണ്ടി
അരിയും ചുമന്നു
മരക്കാരു പോകുമ്പോള്‍
ഞാനഹന്കരിച്ചു
ഇന്നും എന്നും
ഞാന്‍ എപീഎല്ലാണല്ലോ


up
0
dowm

രചിച്ചത്:
തീയതി:26-05-2013 08:14:10 PM
Added by :ഫൈസൽ മുഹമ്മദ്‌
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :