പെയ്തു മഴ......! - തത്ത്വചിന്തകവിതകള്‍

പെയ്തു മഴ......! 

--------------------------
പെയ്തു മഴ......!
--------------------------

കാത്തിരിപ്പിന്റെ
കനിവായ്പെയ്തു മഴ
തോരാത്ത ദുഖത്തിന്റെ
നനവായ് പെയ്തു മഴ

എരിയുന്ന നോവിന്റെ
ലേപനമായ് പെയ്തു മഴ
മരവിച്ച സ്നേഹത്തിന്റെ
ഉപ്പായ് പെയ്തു മഴ

മരിച്ച മോഹങ്ങളുടെ
ഹിമ മായ് പെയ്തു മഴ
തീഷ്ണ വേനലിന്റെ
ബാഷ്പമായ് പെയ്തു മഴ

തുടിക്കുന്ന ജീവന്റെ
ഹൃദയ രക്തമായ് പെയ്തു മഴ
കാരുണ്യത്തിന്റെ വറ്റാത്ത
ഉറവയായ് പെയ്തു മഴ

ആത്മാനുരാഗത്തിന്റെ
ശീൽക്കാരമായ് പെയ്തു മഴ
കാണാത്ത സ്വപ്നങ്ങൾക്ക്
കാവലായ് പെയ്തു മഴ

കരിഞ്ഞുപോയ പച്ചപ്പിന്
ഹരിതമായ് പെയ്തു മഴ
നനവു വറ്റി വരണ്ട ഭൂമിക്ക്
തുണയായ്‌ പെയ്തു മഴ

വിശുദ്ധ പ്രണയത്തിന്‌
കുളിരായ് പെയ്തു മഴ
നിലക്കാത്ത ദൈവ കൃപയുടെ
സ്നേഹമായ് പെയ്തു മഴ...!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:03-06-2013 10:43:58 PM
Added by :Mehaboob.M
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


aswathi
2013-06-07

1) മഴയായ് പെയ്യുവാൻ ഞാനും കൊതിക്കുന്നു

Mehaboob.M
2013-06-10

2) പെയ്തോളൂ അശ്വതി .......!


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me