അയാൾ        
    രാമൻ മരിച്ചു ഹൃദയ സതംഭനം 
 മരണ വാഹനം അലറി കരഞ്ഞു കൊണ്ട് 
 വീടരികിൽ എത്തി 
 ചലനമറ്റ ദേഹം തറയിൽ കിടത്തിയപ്പോൾ 
 അയാള്ക്ക് തണുക്കുന്നുണ്ടായിരുന്നു 
 അയാൾ ആശ്വസിച്ചു 
 കുറച്ചു നിമിഷങ്ങൾ മാത്രം 
 സന്തോഷം സ്വതന്ത്രം ........
 പക്ഷെ !
 തന്റെ ബന്ധുക്കളുടെ ഹൃദയം പൊട്ടിയുള്ള രോദനം 
 അയാള്ക്ക് അവിടെയും സമാധാനം നിഷേധിച്ചു 
 അയാൾ വിങ്ങി തിരിച്ചു പോകണം 
 എന്റെ മക്കൾ !
 ദയനീയതയോടെ അയാൾ ദൈവത്തെ നോക്കി 
          "വീണ്ടും ഹൃദയ സ്തംഭനം വരണം :
 ഹാ ഹാ ഹാ ഹാ 
 അയാൾ എഴുന്നെറ്റിരുന്നു  
 തന്റെ കീശയിൽ നിന്ന് ഫോണെടുത്തു 
    'ആരാ മനസിലായില്ല '!
      
       
            
      
  Not connected :    |