അമ്മയുടെ വാക്കുകൾ
കാലം ജനിക്കും മുമ്പേ
അത് എല്ലാവർക്കുമായി
ഭാഗിക്കപ്പെട്ടിരുന്നുവെന്നും,
കാലത്തിന്റെ തളിർക്കൂമ്പുകളിൽ
അവനേൽപ്പിച്ച പുഴുക്കുത്തുകൾ
കാല വളർച്ച തടയുമെന്നും,
അപ്പോൾ ആദ്യം ചത്തു വീഴുക
വെള്ളരിപ്പ്രാവുകളാണെന്നും,
ആട്ടിൻത്തോലണിഞ്ഞ
പഴയ ചെന്നായ വീണ്ടും
പുനർജ്ജനി നേടി
വെള്ളപ്പ്രാവിന്റെ ഉടുപ്പണിഞ്ഞ
കൌശലവീരൻ കാക്കയാകുമെന്നും,
അത് നിത്യ നിതാന്ത ശൂന്യതയുടെ
തമോഗർത്തങ്ങൾ സൃഷ്ടിക്കുമ്പോൾ
പ്രഹേളികയുടെ തമ്മസ്സവനെ വിഴുങ്ങുമെന്നും,
അവന്റെ ആക്രമണത്തിൽ
മാരകമായി പരിക്കേറ്റു
തീവ്ര പരിരക്ഷാ വിഭാഗത്തിൽ കിടക്കുന്ന
അമ്മ ഗദ്ഗദ കണ്ഠയായി പറഞ്ഞു ...
Not connected : |