അട്ടപ്പാടിയിലെ കുട്ടി  - ഇതരഎഴുത്തുകള്‍

അട്ടപ്പാടിയിലെ കുട്ടി  

അട്ടപ്പാടീലൊരച്ഛനുമമ്മയ്ക്കും
കുട്ടിക്കുരുന്നായി ഞാമ്പിറന്നു
കഷ്ടപ്പാടിന്നു കൂട്ടായിട്ടെന്തിന്നു
ദുഷ്ടനാം തമ്പിരാനെന്നെ വിട്ടു
അന്നാദ്യമായി കരഞ്ഞതാണേ
ഇന്നുമതിന്നു മൊടക്കമില്ലാ
അമ്മയോടൊട്ടിക്കിടന്നു നുണയുവാ-
നമ്മിഞ്ഞയൊട്ടുമേകിട്ടിയില്ലാ
തെല്ലരിതേടിനടന്നുവലഞ്ഞിട്ട-
ങ്ങെല്ലുംതൊലിയുമായ്മാറിയമ്മ
വെള്ളംതിമിറ്ത്തങ്ങൊഴുകിയചോലേല്
വെള്ളാരംകല്ലുകള് മാത്രമായി
കാടൊക്കെ നാട്ടാര് കയ്യേറിത്തീറ്ന്നപ്പം
കാട്ടിലൊള്ളോരൊക്കെ നാട്ടിലായി
കാട്ടുകെഴങ്ങും മൊളയരിയുമില്ല
നട്ടുനനച്ചതൊക്കെക്കരിഞ്ഞു
തേനും തെനയുംതെരഞ്ഞുപോയച്ചനെ
തോനേദെവസമായ് കാണാനില്ലാ
മൂത്തവരൊക്കെയും ദീനംപിടിപെട്ടു
ചത്തതിനൊത്തു കെടന്നിടുന്നൂ
അട്ടപ്പാടിക്കാരുകുട്ടികളൊക്കെയും
അങ്ങേലോകത്തേക്കു പോയ്ക്കഴിഞ്ഞൂ
എന്നെയുംതൈവംവിളിക്കണ നാളുകള്
എണ്ണിക്കഴിയണീകൂരയില് .....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:10-06-2013 11:32:10 PM
Added by :vtsadanandan
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me