ആറാം വിരൽ - തത്ത്വചിന്തകവിതകള്‍

ആറാം വിരൽ 

എന്റെകൈകൾക്ക് വിരലഞ്ചുപോരാ
ആറാമതൊരുവിരലെനിക്കുവേണം
പെരുവിരൽ ഗുരുദക്ഷിണയ്ക്കുവേണം
പെരുമകാണിപ്പതെൻസ്വാർത്ഥമോഹം
ചൂണ്ടയിൽവീണോർക്കുനേർക്കുചൂണ്ടാൻ
ചൂണ്ടുവിരലിൻകരുത്തുവേണം
നടുവിരൽനീട്ടിഞാൻമോശമുദ്ര
നാവുദോഷത്തിന്നുപകരമേകും
മോതിരവിരലൊന്നുതൊട്ടുപ്രേമ -
മോതിടാൻപെണ്ണാളൊരുത്തിയുണ്ടേ
ചെറുവിരൽതുമ്പിൽതളച്ചുനിർത്താൻ
ചെറുബാല്യക്കാരവർവേറെയുണ്ടേ
അരുതായ്മകാട്ടുന്നവർക്കുനേരേ
അരുതെന്നുകാട്ടുവാൻവിരലുവേണ്ടേ
ആകയാൽവിരലഞ്ചുപോരെനിക്ക്
ആറാമതൊരുവിരലാരുനൽകും
വൃക്കയുംഹൃദയവുംകരളുമെല്ലാം
വിലപേശിവിൽക്കുന്നകാലമല്ലേ
മോഹവിലനൽകുമെന്നുചൊന്നാൽ
മോശമല്ലാത്ത "ക്യൂ "മുന്നിലെത്തും
അവയവദാനം മഹാദാനമായ്
നവമാധ്യമങ്ങളിൽചർച്ചയാക്കാം
ആരെങ്കിലുമൊത്തുവന്നിടുമ്പോൾ
ആറാമതാംവിരൽകിട്ടിടുമ്പോൾ
ആവിരൽഞാനെന്റെസ്വന്തമാക്കും
ആവിരൽഞാനെന്റെസ്വത്വമാക്കും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-08-2013 07:47:38 PM
Added by :vtsadanandan
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2013-08-02

1) ഉഗ്രൻ ഭാവന ! കൊള്ളാം .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me