ശവഘോഷയാത്രകൾ - തത്ത്വചിന്തകവിതകള്‍

ശവഘോഷയാത്രകൾ 

വഴിയരികിൽ പടം പൊഴിച്ചൊരു പാമ്പ്
വന നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ
ആ പടവും ചുമലിലേന്തി
ഒരു കൂട്ടം പുളിയുറുമ്പുകൾ
ശവഘോഷയാത്ര നടത്തി ...
ദുർബല ഭൗതികപിണ്ഡത്തെ
ഉപേക്ഷിച്ചൊരാത്മാവ്
കാല നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ
ആ ഭൗതികപിണ്ഡം ചുമലിലേന്തി
ഒരു കൂട്ടം ആളുകൾ
ശവഘോഷയാത്ര നടത്തി ...
തേനെല്ലാം വറ്റിയ ഒരു പൂവിനെ
ഉപേക്ഷിച്ചു വണ്ട്‌ പറന്നകന്നപ്പോൾ
മണ്ണിലടർന്നു വീണ ദലങ്ങളെ
പെറുക്കിയെടുത്തൊരു കാറ്റ്
ശവഘോഷയാത്ര നടത്തി ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:29-08-2013 12:54:07 PM
Added by :Abdul shukkoor.k.t
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :