ക്ഷമിക്കൂ എന്റെ കൂട്ടുകാരീ..
മനസില്‍ പ്രണയം വിരിഞ്ഞപ്പോള്‍ തകര്‍ന്നതല്ലോ സൗഹൃദം
വേനലില്‍ പ്രതീക്ഷയേകി മാനത്തുനിന്നും മഴത്തുള്ളികള്‍ വീഴുന്നപോലെ
എന്നില്‍ അനുരാഗം കുളിര്‍മഴ പെയ്യിച്ചപ്പോള്‍
എന്നില്‍ നിന്നും അകന്ന് പോയതല്ലയോ നീ..
എന്‍ സൗഹൃദം ഉപേക്ഷിച്ചതല്ലയോ നീ..
പറയൂ..കൂട്ടുകാരീ ഞാന്‍ ചെയ്‌ത പാപമെന്താണ്
ദിശാബോധമില്ലാതെ യാ്‌ത്രചെയ്‌ത എനിക്ക്‌്
നേര്‍വഴി കാട്ടിത്തന്ന നിന്നെ,
ജീവിതത്തിന്റെ ഏതോ നിമിഷത്തില്‍
പ്രണയിച്ചതോ.. അതോ ഇഷ്ടം നിന്നെ അറിയിച്ചതോ.
പറയൂ.. എന്റെ കൂട്ടുകാരീ.. എന്‍ അപരാധമെന്താണ്.
പ്രണയം ജീവിതത്തില്‍ ആദ്യമല്ലെങ്കിലും
നഷ്ടബോധം അറിഞ്ഞത്‌് നിന്നില്‍ നിന്നല്ലയോ..
എന്തേ നീ ഒന്നും മനസിലാക്കുന്നില്ല.
പലവട്ടം ക്ഷമ ചോദിച്ചെങ്കിലും എന്തേ നീ ഉള്‍ക്കൊണ്ടില്ല.
പറയൂ.. എന്‍ കൂട്ടുകാരി.. ക്ഷമിക്കില്ലേ എന്നോട്.
നിന്‍ ദൃഷ്ടിയില്‍ ഞാന്‍ അപരാധിയാണോ..
പറയൂ.. എന്‍ കൂട്ടുകാരി..
എന്തിന് നീ എന്നോട് മൗനം കാണിക്കുന്നു.
എന്തിന് നീ എന്നോട് പിണങ്ങുന്നു
ഉത്തരം കിട്ടാത്ത ചോദ്യവുമായി കാത്തിരിക്കുന്നു ഞാന്‍
എനിക്ക് നഷ്ടമായ നിന്‍ സൗഹൃദം തിരിച്ചുകിട്ടാന്‍
സതീദേവിയെ നഷ്ടമായ പരമശിവനെപോലെ
ഞാനും ദുഖിതനല്ലെയോ..
പ്രണയം നഷ്ടമായതിലല്ല, നിന്‍ സൗഹൃദം പോയതില്‍
ഞാന്‍ അറിഞ്ഞതില്‍ ഏറ്റവും ശ്രേഷ്ടമായിരുന്നു നിന്‍ സൗഹൃദം
എങ്കില്‍ ഇ്‌ന്നിതാ എനിക്കത് അന്യമായി...
Not connected : |