ചിതലരിച്ച ചരിത്രത്താളുകൾ - മലയാളകവിതകള്‍

ചിതലരിച്ച ചരിത്രത്താളുകൾ 

വിശപ്പേറെയുണ്ടായിരുന്നു...
ചിതലരിച്ചു പിഞ്ഞിപ്പറിഞ്ഞു
ചാരനിറമാർന്നു ശോഷിച്ച
ചരിത്രത്താളുകൾ ചതുര്‍ത്ഥിയോടെ
ചവച്ചരച്ചിറക്കി ഏമ്പക്കമിടുമ്പോൾ
ചിരിക്കുന്നുണ്ടായിരുന്നു; മുഖമമർത്തിക്കൊണ്ട്
ചണ്ടിപ്പണ്ടാരങ്ങളുടെ ചക്രപതിയായൊരു
ചിതൽ എന്നെ നോക്കി !
ചിറി കോട്ടിയൊരു പുച്ഛച്ചിരി !
ചവച്ചരച്ചതെല്ലാം ഛര്‍ദ്ദിച്ചു
ചെറു പുതുനാമ്പുകൾക്ക് വളമാക്കിയപ്പോൾ
ചതിയമ്പെയ്തവർ എന്നെ വീഴ്ത്തി ..!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:31-08-2013 12:16:55 PM
Added by :Abdul shukkoor.k.t
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :