ഓന്തുകൾ ചുവക്കുന്നതിന്റെ രഹസ്യം  - മലയാളകവിതകള്‍

ഓന്തുകൾ ചുവക്കുന്നതിന്റെ രഹസ്യം  

വർണ്ണം പൊടുന്നനെ മാറ്റുവാൻ കഴിയുന്ന
ഓന്തൊരു വിസ്മയജീവി തന്നെ !
ആണ്ടുകൾകക്കരെ ബാല്യത്തിൻ വഴികളിൽ
ചോര കുടിക്കുന്ന ഓന്തിനെ പേടിച്ചു
പൊക്കിളും പൊത്തി നടന്നിട്ടുണ്ട് ...
അന്നൊരു സൌഹൃദം ചൊന്നതാണിക്കാര്യം
ഇന്നതിൽ പതിരില്ലെന്നറിയുന്നു ഞാൻ !
ചോര വലിച്ചു കുടിക്കുന്ന ഓന്തുകൾ
കാണുന്നു ഞാൻ ചുറ്റും ഭീതിയോടെ
കാഴ്ച ചെന്നെത്തുന്ന മുക്കിലും ദിക്കിലും
തുറിച്ചെന്നെ നോക്കുന്നു ഓന്തിന്റെ കണ്ണുകൾ
പച്ചയണിഞ്ഞു കൊണ്ടോന്തുകൾ നമ്മളെ
വല്ലാതെയങ്ങനെ മോഹിപ്പിക്കും
അദൃശ്യമായവ ചോരയൂറ്റിക്കൊണ്ട്
ചുവന്നു തുടുക്കുന്നതറിയില്ല നാം
ഓന്തുകൾ നമ്മളെ പിന്തുടർന്നീടുന്നു
സ്നേഹ ബന്ധങ്ങളായെന്നുമെന്നും...
കനക പീഠങ്ങളിലള്ളിപ്പിടിച്ചവ
ഊറ്റുന്നു നമ്മൾ തൻ ചുടുനിണമെമ്പാടും
കാണാം അവകളെ ദൃശ്യമാധ്യമങ്ങളിൽ..
കാണാം അവകളെ കാട്ടിലും മേട്ടിലും ..
ചുടുനിണമൊഴുകിടും പച്ച ഞരമ്പിലും ..
പ്രജനനം നടത്തുന്നു ഓന്തുകൾ നമ്മൾ തൻ
കണ്ഠ നാഡിക്കും അടുത്തെന്നറിയുക..!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:21-09-2013 05:35:32 PM
Added by :Abdul shukkoor.k.t
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :